റിയൽ എസ്റ്റേറ്റ് മേഖലയിലെ നവീന രീതികളെക്കുറിച്ച് അവതരിപ്പിക്കുന്ന കോൺഫിഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ക്രെഡായ്) സംസ്ഥാന ഘടകമായ ക്രെഡായ് കേരളയുടെ സംസ്ഥാന സമ്മേളനം ഇന്ന് ആരംഭിക്കും. ഇത്തവണത്തെ സമ്മേളനത്തിന് കൊച്ചിയിലാണ് വേദിയൊരുങ്ങുന്നത്. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളന പരിപാടികൾ കളമശ്ശേരി ചാക്കോളസ് പവലിയൻ ഈവന്റ് സെന്ററിലാണ് നടക്കുക.
കൊച്ചി മേയർ എം. അനിൽ കുമാർ ഉദ്ഘാടന കർമ്മം നിർവഹിക്കും. അനറോക് ഗ്രൂപ്പ് ചെയർമാൻ അനുജ് പുരി ചടങ്ങിൽ മുഖ്യാതിഥിയാകും. സമ്മേളനത്തിൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ നവീന രീതികളും വെല്ലുവിളികളും ചർച്ച ചെയ്യും. നാനൂറിലേറേ പ്രതിനിധികൾ പങ്കെടുക്കുന്ന ചടങ്ങിൽ നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ടുള്ള വിവിധ സാങ്കേതിക സെഷനുകളും ഉണ്ടാകും. ക്രെഡായ് റിപ്പോർട്ടിന്റെ പ്രകാശന കർമ്മം മന്ത്രി രാജീവാണ് നിർവഹിക്കുക. കേരളത്തിലെയും അയൽ സംസ്ഥാനങ്ങളിലെയും വികസനങ്ങൾ താരതമ്യം ചെയ്തു കൊണ്ടാണ് ക്രെഡായ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.
Also Read: ഓണത്തെ വരവേൽക്കാൻ ഒരുങ്ങി സോണി ഇന്ത്യ
Post Your Comments