![](/wp-content/uploads/2022/08/nna-than-case-1.jpg)
മലപ്പുറം: വിദേശത്തുനിന്ന് കടത്തിയ സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സിപിഐഎം. കേസില്‍ പിടിയിലായിരുന്ന പരപ്പനങ്ങാടി സ്വദേശികളായ കെ പി മൊയ്തീന്‍ കോയ, അബ്ദുള്‍ റൗഫ് എന്നിവര്‍ക്ക് സിപിഐഎം ബന്ധമുണ്ടെന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകളും പുറത്തുവന്നിരുന്നു.
എന്നാല്‍ അറസ്റ്റിലായവര്‍ക്ക് സിപിഐഎമ്മുമായോ മറ്റ് പോഷക സംഘടനകളുമായോ ഇപ്പോൾ ബന്ധമില്ലെന്ന് സിപിഐഎം തിരൂരങ്ങാടി ഏരിയ സെക്രട്ടറി ഇ നരേന്ദ്രദേവ് പ്രതികരിച്ചു. കുറച്ചുകാലം മുമ്പുണ്ടായിരുന്ന എല്ലാ ബന്ധങ്ങളും ഒരു വര്‍ഷം മുമ്പ് അവസാനിപ്പിച്ച് പുറത്തുപോയവരാണ് ഇവരെന്നും സിപിഎം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കടത്തിയ സ്വര്‍ണം തട്ടാന്‍ സ്വയം ക്വട്ടേഷന്‍ നല്‍കിയ യാത്രക്കാരനും നാലംഗ സംഘവുമായിരുന്നു കരിപ്പൂരില്‍ പിടിയിലായത്. മൊയ്തീന്‍ കോയ മുന്‍ സിപിഐഎം കൗണ്‍സിലറും മത്സ്യത്തൊഴിലാളി യൂണിയന്‍ നേതാവുമായിരുന്നു. ഇതാണ് വലിയ വാർത്തയായത്.
Post Your Comments