ജിദ്ദ: സൗദി അറേബ്യയിൽ സ്‌ഫോടനം. ജിദ്ദയിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സ്‌ഫോടക വസ്തു ഉപയോഗിച്ചു സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ജിദ്ദ നഗരത്തിലെ അൽ സമീർ പരിസരത്താണ് സംഭവം. സ്ഫോടനത്തിൽ ഒരു പാകിസ്ഥാൻ സ്വദേശിക്കും മൂന്നു സുരക്ഷാ ഉദ്യോഗസ്ഥർക്കും പരുക്കേൽക്കുകയും ചെയ്തു.
Read Also: മുഹറം ഘോഷയാത്രയ്ക്കിടെ ‘പാകിസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യം മുഴക്കി: 4 പേർ അറസ്റ്റിൽ
അബ്ദുല്ല ബിൻ സായിദ് അബ്ദുൽ റഹ്മാൻ അൽ ബക്രി അൽ ഷെഹ്രിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഏഴു വർഷമായി രാജ്യത്തു സുരക്ഷാ വിഭാഗം തിരയുന്ന വ്യക്തിയാണിയാൾ. തീവ്രവാദിയാണെന്നു സൗദി സേന പറയുന്ന ഇയാൾ ജിദ്ദയിൽ സുരക്ഷാ സേന അറസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ ധരിച്ചിരുന്ന ചാവേർ വസ്ത്രം പൊട്ടിത്തെറിക്കുകയായിരുന്നു.
Post Your Comments