ആരോഗ്യ സംരക്ഷണത്തിനും ശരീരത്തിലെ അമിത കൊഴുപ്പിനെ എരിച്ച് കളയാനും സാധിക്കുന്ന പാനീയമാണ് ഗ്രീൻ ടീ. എന്നാൽ, സൗന്ദര്യ സംരക്ഷണ നിലനിർത്താനും ഗ്രീൻ ടീ മികച്ചതാണ്. സൂര്യപ്രകാശം മൂലം ചർമ്മത്തിൽ ഉണ്ടാകുന്ന കരുവാളിപ്പ് മാറ്റാൻ ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾക്ക് സാധിക്കും. ഗ്രീൻ ടീയുടെ മറ്റു ഗുണങ്ങളെ കുറിച്ച് അറിയാം.
ചൂടുവെള്ളത്തിൽ ഇട്ട ടീ ബാഗ് സാവധാനം മുഖത്ത് സ്ക്രബ് ചെയ്യുന്നത് നല്ലതാണ്. മുഖത്തെ പാടുകൾ അകറ്റാനും മുഖം തിളക്കമുള്ളതാക്കാനും സ്ക്രബ് ചെയ്യുന്നതിലൂടെ സാധിക്കും. കണ്ണിനു ചുറ്റും ഉണ്ടാക്കുന്ന കരുവാളിപ്പ് അകറ്റാനും ഗ്രീൻ ടീ നല്ലതാണ്. ഗ്രീൻ ടീ ഫ്രിഡ്ജിൽ വെച്ച് നന്നായി തണുപ്പിച്ചതിനു ശേഷം ഒരു കോട്ടൺ ബോൾ മുക്കി കണ്ണിനു മുകളിൽ വെക്കുന്നത് നല്ലതാണ്.
ചൂടുവെള്ളത്തിൽ കുതിർത്ത ഗ്രീൻ ടീ ഉപയോഗിച്ച് സാവധാനത്തിൽ ചുണ്ടുകളിൽ സ്ക്രബ് ചെയ്യുന്നത് വരണ്ടതും വീണ്ടും കീറിയതുമായ ചുണ്ടിൽ നിന്ന് മോചനം നൽകും. കൂടാതെ, പല തരത്തിലുള്ള ചർമ്മ രോഗങ്ങൾക്ക് പ്രതിവിധിയായി ഗ്രീൻ ടീ ഉപയോഗിക്കാറുണ്ട്.
Post Your Comments