KeralaLatest NewsNews

മന്ത്രിയുടെ റൂട്ട് മാപ്പ് മാറ്റിയതില്‍ പൊലീസുകാര്‍ക്കെതിരെ നടപടി

മന്ത്രി പി രാജീവിന്റെ റൂട്ട് മാപ്പ് മാറ്റിയതിന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: മന്ത്രിയുടെ റൂട്ട് മാപ്പ് മാറ്റിയതില്‍ പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്ത് ആഭ്യന്തര വകുപ്പ്. മന്ത്രി പി രാജീവിന്റെ റൂട്ട് മാപ്പാണ് പൊലീസുകാര്‍ മാറ്റിയത്. ഇതേത്തുടര്‍ന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു.

Read Also: ഇസ്ലാമിനെ വിമർശിക്കുന്ന ആരായാലും ആക്രമിക്കപ്പെടാം: സൽമാൻ റുഷ്ദിക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് തസ്ലീമ നസ്രീൻ

എസ്‌കോര്‍ട്ട് പോയ തിരുവനന്തപുരം സിറ്റി ഗ്രേഡ് എസ്ഐ സാബുരാജന്‍, സിപിഒ സുനില്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. റൂട്ട് മാറ്റിയത് മന്ത്രിക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും അദ്ദേഹം നീരസം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സിറ്റി പൊലീസ് കമ്മീഷണറാണ് നടപടിയെടുത്തത്. അതേസമയം ട്രാഫിക്ക് ബ്ലാക്കിനെ തുടര്‍ന്നാണ് റൂട്ട് മാപ്പില്‍ മാറ്റം വരുത്തിയത് എന്നാണ് പൊലീസുകാര്‍ പറയുന്നത്.

shortlink

Post Your Comments


Back to top button