പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോയ്ക്കും വൺപ്ലസിനും കനത്ത തിരിച്ചടി. കോടതി ഉത്തരവിനെ തുടർന്ന് ജർമ്മനിയിലെ സ്മാർട്ട്ഫോൺ വിൽപ്പന നിർത്തിവച്ചിരിക്കുകയാണ് ഇരുകമ്പനികളും. 4ജി, 5ജി സിഗ്നലുകൾ കൈകാര്യം ചെയ്യുന്നതിൽ പേറ്റന്റ് ഉള്ള സാങ്കേതിക വിദ്യ ലൈസൻസ് ഇല്ലാതെ ഉപയോഗിച്ചുവെന്ന് ആരോപിച്ച് നോക്കിയ ഇരുകമ്പനികൾക്കും എതിരെ കേസ് നൽകിയിരുന്നു. കേസിൽ നോക്കിയക്ക് അനുകൂലമായി കോടതി വിധി എത്തിയതോടെ ജർമ്മനിയിലെ സ്മാർട്ട്ഫോൺ വിൽപ്പന നിർത്തിവച്ചിരിക്കുകയാണ് ഓപ്പോയും വൺപ്ലസും.
വിൽപ്പന നിർത്തിയെങ്കിലും നിലവിൽ ഉപയോഗത്തിലുള്ള ഓപ്പോ, വൺപ്ലസ് ഫോണുകളുടെ പ്രവർത്തനത്തെ കോടതി ഉത്തരവ് ബാധിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, ജർമ്മൻ വെബ്സൈറ്റുകളിൽ നിന്ന് ഓപ്പോയുടെയും വൺപ്ലസിന്റെയും സ്മാർട്ട് വാച്ച് ഉൾപ്പെടെയുള്ള എല്ലാ ഉപകരണങ്ങളുടെയും വിവരങ്ങൾ ഇതിനോടകം നീക്കം ചെയ്തിട്ടുണ്ട്.
Also Read: കുറ്റവാളികളെ രാജ്യം വിടാൻ അനുവദിക്കില്ല, പഴുതടച്ചുള്ള നടപടികൾക്ക് ഒരുങ്ങി കേന്ദ്ര സർക്കാർ
യൂറോപ്പ്യൻ വിപണികളിൽ താരതമ്യേന ഓപ്പോ, വൺപ്ലസ് ഫോണുകളുടെ സാന്നിധ്യം കുറവാണ്. അതിനാൽ, ഈ സ്മാർട്ട്ഫോണുകളുടെ നിയന്ത്രണം വിപണിയെ കൂടുതലായി ബാധിക്കാനുള്ള സാധ്യത കുറവാണ്. സാംസംഗ്, ആപ്പിൾ, ഷവോമി തുടങ്ങിയ ബ്രാൻഡുകൾക്കാണ് യൂറോപ്പ്യൻ വിപണിയിൽ കൂടുതൽ സ്വീകാര്യത.
Post Your Comments