മുഖത്തെ ടാന്‍ മാറാനുള്ള നല്ലൊരു വഴിയാണ് നാരങ്ങാനീരും ഉപ്പും കലര്‍ന്ന മിശ്രിതം. വെയിലത്തു പോയി വന്നാല്‍ ഈ മിശ്രിതം മുഖത്തു പുരട്ടിയാല്‍ ടാന്‍ മാറി നിറം ലഭിയ്ക്കും.
മുഖത്തെ മൃതകോശങ്ങള്‍ അകറ്റാനുള്ള സ്വാഭാവിക വഴിയാണ് ഉപ്പും നാരങ്ങാനീരും കലര്‍ന്ന മിശ്രിതം. ഇത് സ്വാഭാവിക സ്ക്രബറായി ഉപയോഗിയ്ക്കാം. അല്പം തരികളുള്ള ഉപ്പാണ് നല്ലത്. ഇത് മുഖത്തു പുരട്ടി അല്പനേരം സ്ക്രബ് ചെയ്യാം. മൃതകോശങ്ങള്‍ നീക്കി ചര്‍മത്തിന് പുതുമ കൈവരും.
നാരങ്ങാനീരും ഉപ്പും കലര്‍ന്ന മിശ്രിതം നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടാണ് നല്‍കുന്നത്. നാരങ്ങയ്ക്കും ഉപ്പിനും ഈ ഗുണമുണ്ട്. ഇവ രണ്ടും ചേരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കുകയും ചെയ്യും. നല്ല നിറം ലഭിയ്ക്കാനുള്ള ഏറ്റവും ലളിതമായ ഒരു വഴിയാണിതെന്നറിയുക.
മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ഉപ്പും നാരങ്ങാനീരും. ഉപ്പിന് അണുനാശിനിയെന്ന ശേഷിയുണ്ട്. നാരങ്ങ മുഖത്തെ കോശസുഷിരങ്ങളെ വൃത്തിയാക്കി മുഖക്കുരു വരുന്നതു തടയുന്നു.
Post Your Comments