ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനികരുമായി തീവ്രവാദികളുമായി ഏറ്റുമുട്ടൽ പൊട്ടിപ്പുറപ്പെട്ടു. ബുധനാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത് എന്ന് ജമ്മുകശ്മീർ പോലീസ് അധികൃതർ വെളിപ്പെടുത്തുന്നു.
കശ്മീരിലെ ബുദ്ഗാം ജില്ലയിൽ, വാട്ടർഹെയിൽ മേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. മൂന്നു ഭീകരരെയാണ് സൈനികർ വളഞ്ഞിരിക്കുന്നത്. കുടുങ്ങിക്കിടക്കുന്നവർ ലഷ്കർ ഇ ത്വയിബ അംഗങ്ങളാണെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. കീഴടങ്ങാൻ ആവശ്യപ്പെട്ടപ്പോൾ ഭീകരർ സൈനികർക്ക് നേരെ വെടിയുതിർത്തതോടെയാണ് സൈന്യം തിരിച്ചടിക്കാൻ ആരംഭിച്ചത്.
Also read: ലക്ഷ്മീനരസിംഹ പഞ്ചരത്ന സ്തുതി
ഇവരിൽ ലത്തീഫ് റാത്തർ എന്ന ഭീകരൻ രാഹുൽ ഭട്ട്, അമ്രീൻ മാലിക് എന്നിവരുടെ കൊലയാളിയാണ്. മറ്റ് നിരവധി കശ്മീരി പൗരൻമാരുടെ കൊലപാതകത്തിനും ഇയാൾ ഉത്തരവാദിയാണെന്ന് എഡിജിപി വിജയകുമാർ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
Post Your Comments