![](/wp-content/uploads/2022/08/new-project-11-1.jpg)
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിച്ച വ്ളോഗർ അറസ്റ്റിൽ. മട്ടാഞ്ചേരി സ്വദേശി ഫ്രാൻസിസ് നെവിനാണ് മട്ടാഞ്ചേരി എക്സൈസിന്റെ പിടിയിലായത്.
പ്രതി കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു. ഇത് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസിന്റെ നടപടി. ചൊവ്വാഴ്ച മട്ടാഞ്ചേരിയിലുള്ള പ്രതിയുടെ വീട്ടിലെത്തിയ എക്സൈസ് സംഘം ഇയാളുടെ പക്കൽ നിന്നും രണ്ട് ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.
പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന ദൃശ്യം പ്രചരിപ്പിച്ചവർക്കെതിരെയും എക്സൈസ് കേസെടുത്തിട്ടുണ്ട്.
Post Your Comments