പുതിയ നേട്ടം കൈവരിച്ച് ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ ടെക്നോളജി അക്കാദമി ഓഫ് കേരള. ഇത്തവണ പ്രീമിയം അംഗത്വം നൂറിന്റെ നിറവിലാണ് ഉള്ളത്. ആദ്യ ഘട്ടത്തിൽ എഞ്ചിനീയറിംഗ് കോളേജുകൾക്ക് മാത്രമാണ് അംഗത്വ പരിപാടി പരിമിതപ്പെടുത്തിയിരുന്നത്. 2015 ലാണ് പ്രീമിയം അംഗത്വ പരിപാടി ആരംഭിച്ചത്.
പ്രീമിയം അംഗത്വം ഒരു വർഷത്തേക്കാണ് നൽകുക. കഴിഞ്ഞ വർഷം 75 സ്ഥാപനങ്ങൾക്ക് പ്രീമിയം അംഗത്വം ലഭിച്ചിരുന്നു. എന്നാൽ, ഇത്തവണ പ്രീമിയം അംഗത്വം നേടുന്ന കോളേജുകളുടെ എണ്ണം ആദ്യമായി നൂറിൽ എത്തി. ഏകദേശം 230 ഓളം കോളേജുകളാണ് പ്രീമിയം അംഗത്വത്തിന് അപേക്ഷ സമർപ്പിച്ചത്.
Also Read: ഗവര്‍ണര്‍ ഒപ്പിട്ടില്ല: അസാധുവായത് ലോകായുക്ത നിയമഭേദഗതി ഉൾപ്പെടെ 11 ഓര്‍ഡിനന്‍സുകള്‍
കോളേജുകളുടെ വിജയ ശതമാനം, വിദഗ്ധനായ അധ്യാപകരുടെ ശതമാനം, സ്ഥാപനത്തിന്റെ അക്രഡിറ്റേഷൻ, നിലവാരം, മുൻ അധ്യായന വർഷത്തെ പ്രവേശനം തുടങ്ങിയ വിവിധ മാനദണ്ഡങ്ങൾ പരിശോധിച്ചതിനുശേഷമാണ് അംഗത്വം നൽകിയത്. എഞ്ചിനീയറിംഗ് കോളേജുകൾക്ക് പുറമേ, മാനേജ്മെന്റ്, സയൻസ് ആൻഡ് ടെക്നോളജി കോളേജുകൾ, പോളിടെക്നിക്കുകൾ, ഐടിഐകൾ എന്നിവയെ അംഗത്വത്തിനായി പരിഗണിക്കുന്നുണ്ട്.
Post Your Comments