KeralaLatest News

ഗവര്‍ണര്‍ ഒപ്പിട്ടില്ല: അസാധുവായത് ലോകായുക്ത നിയമഭേദഗതി ഉൾപ്പെടെ 11 ഓര്‍ഡിനന്‍സുകള്‍

തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി ഉൾപ്പെടെ പതിനൊന്ന് ഓർഡിനൻസുകൾ അസാധുവായി. കാലാവധി അവസാനിച്ച ഇവ നീട്ടാനുള്ള ഉത്തരവിൽ ഗവർണർ ഒപ്പിട്ടില്ല.  മന്ത്രിമാർ പൊതുപ്രവർത്തകർ ഉദ്യോഗസ്ഥർ എന്നിവരിലെ അഴിമതി തടയാനുള്ള ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കിയ നിയമഭേദഗതി ഉൾപ്പെടെ 11 ഓർഡിനൻസുകൾ ആണ് അസാധുവായത്.

ഇവയുടെ കാലാവധി നീട്ടാനുള്ള സർക്കാർ ആവശ്യം ഗവർണർ തള്ളുകയായിരുന്നു. ചീഫ് സെക്രട്ടറി സർക്കാരിനെ പ്രതിനിധീകരിച്ച് നൽകിയ വിശദീകരണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ചില്ല. ഓർഡിനൻസ് ഭരണം അംഗീകരിക്കുന്നില്ല , നിയമ നിർമാണം നിയമസഭയിലൂടെയാവണം, അടിയന്തര സാഹചര്യങ്ങളിലേ ഓർഡിനൻസ് പുറപ്പെടുവിക്കാവൂ എന്നാണ് ഗവർണറുടെ നിലപാട്.

ഒന്നിലധികം തവണ നീട്ടിയ ഓർഡിനൻസുകൾ ഉൾപ്പെടെ 11 എണ്ണം ഒരുമിച്ച് അംഗീകാരത്തിനായി നൽകിയതും ഗവർണറെ ചൊടിപ്പിച്ചു. പഠിക്കാതെ ഇവ ഒപ്പിടില്ല എന്ന് ഗവർണർ പരസ്യ നിലപാടെടുത്തു. ഏതായാലും താൽക്കാലികമായെങ്കിലും ലോകായുക്തദേദഗതി അസാധുവായത് സർക്കാരിന് തിരിച്ചടിയാണ്. ഇനി മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും ഗവർണരെ നേരിട്ട് കണ്ട് കാര്യങ്ങൾ വിശദീകരിക്കുമോ എന്നതാണ് കാണേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button