NewsBusiness

ധനലക്ഷ്മി ബാങ്ക്: ഒന്നാം പാദഫലങ്ങൾ പ്രസിദ്ധീകരിച്ചു

മുൻ വർഷം ഇതേ കാലയളവിൽ 6.8 കോടി രൂപയുടെ അറ്റാദായം നേടാൻ സാധിച്ചിരുന്നു

നടപ്പു സാമ്പത്തിക വർഷം ഒന്നാം പാദത്തിൽ കനത്ത നഷ്ടവുമായി ധനലക്ഷ്മി ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ 26.4 കോടി രൂപയുടെ അറ്റനഷ്ടമാണ് രേഖപ്പെടുത്തിയത്. ചിലവ് ഉയർന്നതാണ് ഒന്നാം പാദഫലങ്ങളെ പ്രതികൂലമായി ബാധിച്ചത്. 242 കോടി രൂപയാണ് ജൂൺ പാദത്തിലെ ആകെ ചിലവ്.

മുൻ വർഷം ഇതേ കാലയളവിൽ 6.8 കോടി രൂപയുടെ അറ്റാദായം നേടാൻ സാധിച്ചിരുന്നു. അറ്റനഷ്ടത്തിന് പുറമേ, ആകെ വരുമാനത്തിലും ഇടിവ് ഉണ്ടായിട്ടുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് 9 കോടി രൂപയുടെ ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ, ആകെ വരുമാനം 237 കോടി രൂപയായി.

Also Read: തുടർച്ചയായ രണ്ടാം വർഷവും ഒരു രൂപ പോലും ശമ്പളം വാങ്ങാതെ മുകേഷ് അംബാനി, കാരണം അറിയാം

ഇത്തവണ ആകെ പലിശ വരുമാനത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കൂടാതെ, അറ്റനിഷ്ക്രിയ ആസ്തിയും കുറഞ്ഞു. 4.58 ശതമാനത്തിൽ നിന്ന് 2.69 ശതമാനമായാണ് അറ്റനിഷ്ക്രിയ ആസ്തി കുറഞ്ഞിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button