Latest NewsIndia

ഇന്ത്യയിൽ ജിഹാദ് നടത്താൻ പദ്ധതിയിട്ടു: രണ്ടു ബംഗ്ലാദേശി ഭീകരരെ പിടികൂടി എൻഐഐ

ഭോപ്പാൽ: ഇന്ത്യയിൽ ജിഹാദ് നടത്താൻ പദ്ധതിയിട്ട രണ്ടു ഭീകരരെ ദേശീയ അന്വേഷണ ഏജൻസി പിടികൂടി. ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശ് എന്ന കുപ്രസിദ്ധ ഭീകര സംഘടനയിലെ അംഗങ്ങളാണ് ഇവർ.

മുഹമ്മദ് ഷഹാദത്ത് ഹുസൈൻ, ഹമീദുള്ള എന്നീ യുവാക്കളെയാണ് എൻഐഎ ഭോപ്പാലിൽ നിന്നും പിടികൂടിയത്. ഇവരോടൊപ്പം അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറിയ മൂന്ന് ബംഗ്ലാദേശ് പൗരന്മാരെയും പിടികൂടി. നേരത്തെ, ജെഎംബിയുടെ 6 പ്രവർത്തകർ അറസ്റ്റിലായിരുന്നു ഇവരുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇപ്പോൾ രണ്ടുപേർ കൂടി കുടുങ്ങാൻ കാരണമായത്.

Also read: കുംഭകോണത്തു നിന്നും കാണാതായ ചോള കാലഘട്ടത്തിലെ വിഗ്രഹം യുഎസിൽ: വില കോടികൾ

നിരോധിക്കപ്പെട്ട ആപ്പുകൾ ഉപയോഗിച്ചാണ് ഇവർ പരസ്പരം ബന്ധപ്പെട്ടിരുന്നത്. രാജ്യത്ത് അട്ടിമറി നടത്താൻ പദ്ധതിയിടുകയായിരുന്നു ഇവർ എന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
ഉത്തരേന്ത്യയിൽ നിരവധി ഭീകരാക്രമണങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘടനയാണ് ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശ് അഥവാ ജെഎംബി.

shortlink

Related Articles

Post Your Comments

Related Articles


Back to top button