കൊല്ലം: കൊല്ലത്ത് പട്ടികജാതി വിഭാഗത്തിൽപ്പെട്ട 15 വയസുകാരി പ്രസവിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുളത്തൂപ്പുഴ മൈലംമൂട്ടിലാണ് സംഭവം. പോക്‌സോ കേസിലെ ഇരയാണ് പ്രസവിച്ചത്. കുളത്തൂപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുളത്തൂപ്പുഴ മൈലംമൂട്ടിലെ സ്വന്തം വീട്ടിലാണ് പെൺകുട്ടി പ്രസവിച്ചത്.
പ്രസവശേഷം കുഞ്ഞുമായി പെൺകുട്ടിയുടെ മാതാവ് പുനലൂർ താലൂക്ക് ആശുപത്രിയിലെത്തി. താനാണ് പ്രസവിച്ചത് എന്ന് പറഞ്ഞാണ് ഇവർ ആശുപത്രിയെ സമീപിച്ചത്. എന്നാൽ സംശയം തോന്നിയ ആശുപത്രി ജീവനക്കാർ നടത്തിയ പരിശോധനയിലാണ് കാര്യങ്ങൾ വ്യക്തമായത്. ഒടുവിൽ കൂടുതൽ ചോദ്യം ചെയ്തപ്പോൾ പൊട്ടിക്കരഞ്ഞു കൊണ്ട് തന്റെ 15 വയസ്സുകാരിയായ മകളാണ് പ്രസവിച്ചതെന്ന് ഇവർ സമ്മതിക്കുകയായിരുന്നു.
15 കാരി പെൺകുട്ടിക്കാണ് ജന്മം നൽകിയത്. മാതാവിനും കുഞ്ഞിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ല. സംഭവത്തിൽ കുളത്തുപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2016 ൽ പോക്‌സോ കേസിൽ ഇരയായ പെൺകുട്ടിയാണ് പ്രസവിച്ചത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Post Your Comments