
മാണ്ഡ്യ: ജൂൺ 7 ന് അരകെരെയ്‌ക്ക് സമീപം രണ്ട് സ്ത്രീകളുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കമിതാക്കൾ അറസ്റ്റിൽ. രാമനഗരയിലെ കുഡൂര്‍ സ്വദേശി ടി സിദ്ധലിംഗപ്പ, കാമുകി ചന്ദ്രകല എന്നിവരാണ് അറസ്റ്റിലായത്. ശ്രീരംഗപട്ടണം സബ് ഡിവിഷനിലെ സ്‌പെഷ്യൽ പോലീസ് സംഘം ആണ് ഇവരെ പിടികൂടിയത്. തുംകൂരിലെ ദബാസ്പേട്ടിലെ മൊബൈൽ ഫോൺ ലൊക്കേഷൻ വഴിയാണ് പോലീസ് ഇവരെ പിടികൂടിയത്.
ലൈംഗിക തൊഴിലാളികളായ ചാമരാജനഗര്‍ സ്വദേശിനി സിദ്ധമ്മ, ചിത്രദുര്‍ഗ സ്വദേശിനി പാര്‍വതി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും ചന്ദ്രകലയുമായി അടുപ്പമുള്ളവരായിരുന്നു. ജൂൺ അഞ്ചിന് മൈസൂരിലെ മേറ്റഗള്ളിയിലുള്ള തന്റെ വാടക വീട്ടിലേക്ക് സിദ്ധമ്മയെയും പാർവതിയെയും വിളിച്ചുവരുത്തിയ ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം കഴുത്തറുത്ത് തല വേർപ്പെടുത്തി. തുടർന്ന് തലയില്ലാത്ത മൃതദേഹങ്ങൾ രണ്ട് വ്യത്യസ്ത ബാഗുകളിലാക്കി ഒരു ബാഗ് പാണ്ഡവപുരയ്ക്ക് സമീപവും മറ്റൊന്ന് അരകെരെയ്ക്ക് സമീപവും ഉപേക്ഷിച്ചു.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ലൈംഗിക തൊഴിലാളിയായിരുന്നു ചന്ദ്രകല. ലൈംഗികവൃത്തിയിലേക്ക് തന്നെ തള്ളിവിട്ട സ്ത്രീകളെയെല്ലാം കൊലപ്പെടുത്തണമെന്ന ആഗ്രഹം ചന്ദ്രകലക്കുണ്ടായിരുന്നു. ഇതിനായി കാമുകനെ കൂട്ടുപിടിക്കുകയായിരുന്നു ചന്ദ്രകല. സിദ്ധമ്മ, പാർവതി എന്നിവരുടെ കൊലപാതകത്തിന് ശേഷം ബെംഗളൂരുവിലെ അഡുഗോഡിയിലെത്തി വാടകവീടെടുത്ത് സമാനരീതിയില്‍ കുമുദയെന്ന സ്ത്രീയെയും കൊലപ്പെടുത്തി. അഞ്ച് സ്ത്രീകളെ കൂടി കൊല്ലാൻ ഇവർ പദ്ധതിയിട്ടിരുന്നതായി പോലീസ് പറയുന്നു.
Post Your Comments