ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ നേരിയ തോതില്‍ ഉയരുന്ന സാഹചര്യത്തില്‍, ഓണാഘോഷങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നിര്‍ദ്ദേശം സംബന്ധിച്ച് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം കത്തയച്ചു. വരും മാസങ്ങളിലെ ആഘോഷങ്ങളിലും കടുത്ത നിയന്ത്രണം വേണം. കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ നടപടി അനിവാര്യമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഒരു മാസമായി കേരളത്തില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടി ഏഴ് സംസ്ഥാനങ്ങള്‍ക്കാണ് കത്തയച്ചിരിക്കുന്നത്. കേരളത്തില്‍ അഞ്ച് ജില്ലകളില്‍ പത്ത് ശതമാനത്തിന് മുകളിലാണ് പോസിറ്റിവിറ്റി നിരക്കെന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Post Your Comments