KeralaLatest NewsNews

സില്‍വര്‍ ലൈന്‍, ജിഎസ്ടി നഷ്ടപരിഹാര വിഷയങ്ങള്‍ നീതി ആയോഗ് യോഗത്തില്‍ ഉന്നയിച്ച് കേരളം

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ റെയില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്ര ഇടപെടല്‍ വേണം: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍, ജിഎസ്ടി നഷ്ടപരിഹാര വിഷയങ്ങള്‍ നീതി ആയോഗ് യോഗത്തില്‍ ഉന്നയിച്ച് കേരളം. സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ റെയില്‍ യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്ര ഇടപെടല്‍ വേണമെന്നും, മഴക്കെടുതിയില്‍ കേരളത്തിന് കനത്ത നാശ നഷ്ടം ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്റ്റേറ്റ് ലിസ്റ്റിലെ വിഷയങ്ങളില്‍ നിയമനിര്‍മ്മാണം നടത്തുന്നതില്‍ നിന്ന് കേന്ദ്രം വിട്ടുനില്‍ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Read Also: ബാങ്ക് വിവരങ്ങൾ ചോർത്താൻ ലക്ഷ്യമിട്ട് വെബ്‌സൈറ്റുകൾ പ്രവർത്തിക്കുന്നു: മുന്നറിയിപ്പുമായി സൗദി അറേബ്യ

‘പരിസ്ഥിതി ലോല മേഖലയെ സംബന്ധിച്ച് സുപ്രീം കോടതി വിധിക്കെതിരെ നിയമ പരിഹാരം ഉണ്ടാകണം. പാര്‍ശ്വവത്കൃത വിഭാഗത്തിന്റെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിന് ഇത് അനിവാര്യമാണ്. ഭരണഘടനയുടെ 11 ഉം 12 ഉം പട്ടികകളില്‍ പറയുന്ന എല്ലാ കാര്യങ്ങളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ഏല്‍പ്പിച്ചു കഴിഞ്ഞ കേരളം വികേന്ദ്രീകൃത പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലാണ്. സംസ്ഥാനത്തിന്റെ കണ്‍സോളിഡേറ്റ് ഫണ്ട് വിതരണം ചെയ്യുമ്പോള്‍ ഇതും പരിഗണിക്കണം’, മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button