NewsLife StyleHealth & Fitness

മുടി വളർച്ചയ്ക്ക് ഈ ഹെയർ മാസ്ക് ഉപയോഗിക്കൂ

ഇന്ന് ഭൂരിഭാഗം പേരും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മുടി കൊഴിച്ചിൽ. പല ഘടകങ്ങളും മുടി കൊഴിച്ചിലിന് കാരണമാകാറുണ്ട്. ഇതിന് പരിഹാരമായി വെറും രണ്ട് ചേരുവകൾ ഉപയോഗിച്ച് എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന ഹെയർ മാസ്കിനെ കുറിച്ച് പരിചയപ്പെടാം. ചെറുപയറും ചെറുപഴവുമാണ് ഇതിന് ആവശ്യമായ ചേരുവകൾ.

അൽപം ചെറുപയർ എടുത്തതിനുശേഷം തലേദിവസം വെള്ളത്തിൽ കുതിർത്തുവയ്ക്കുക. പിറ്റേ ദിവസം നന്നായി അരച്ചതിനുശേഷം ഇതിലേക്ക് പഴുത്ത ചെറുപഴം ചേർക്കുക. ഇവ രണ്ടും യോജിപ്പിച്ച് കട്ടിയുള്ള പരുവത്തിലുള്ള മാസ്ക് ആക്കുക. ശേഷം തലയോട്ടിയിലും മുടിയിഴകളിലും നന്നായി തേച്ചുപിടിപ്പിച്ച് 15 മിനിറ്റ് മുതൽ 20 മിനിറ്റ് വരെ ഉണങ്ങാൻ അനുവദിക്കുക. അൽപ സമയം കഴിഞ്ഞതിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.

Also Read: സില്‍വര്‍ ലൈന്‍, ജിഎസ്ടി നഷ്ടപരിഹാര വിഷയങ്ങള്‍ നീതി ആയോഗ് യോഗത്തില്‍ ഉന്നയിച്ച് കേരളം

ഈ ഹെയർ മാസ്ക് താരനെ പ്രതിരോധിക്കാനും മുടിയുടെ അറ്റം പിളരുന്നത് തടയാനും സഹായിക്കും. കൂടാതെ, മുടി വളർച്ച വേഗത്തിലാക്കുകയും മുടികൊഴിച്ചിൽ തടയുകയും ചെയ്യും. ഏത് പ്രായക്കാർക്കും ഈ ഹെയർ മാസ്ക് ഉപയോഗിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button