സ്ത്രീകള്‍ ഏറ്റവുമധികം വിഷമിക്കുന്ന ഒരു സംഗതിയാണ് വന്ധ്യത. പ്രായം കൂടുന്നതിന് മുന്‍പ് തന്നെ വന്ധ്യത ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടി വരുന്നതായും പഠനങ്ങള്‍ പറയുന്നു. അതാണ് മിക്ക സ്ത്രീകളിലും ഭീതിയുളവാക്കുന്ന പ്രധാന സംഗതി. എന്നാല്‍, വന്ധ്യതയെ അറിഞ്ഞ് ശരിയായ പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ ഇവയെ മാറ്റിയെടുക്കാമെന്നും വിദഗ്ധര്‍ പറയുന്നു. പ്രായം കൂടിവരുന്ന സാഹചര്യത്തില്‍ വന്ധ്യതയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
പുരുഷന്മാരെക്കാള് കൂടുതല്‍ ഇതിന് സാധ്യതയുള്ളതും സ്ത്രീകള്‍ക്ക് തന്നെ. അതിനാല്‍ തന്നെ, 30 വയസ് ആകുന്നതിന് മുന്‍പ് തന്നെ ഗര്‍ഭം ധരിക്കുന്നതാണ് ഉത്തമമെന്ന് വിദഗ്ധര്‍ പറയുന്നു. പെണ്‍കുട്ടികളില്‍ ആര്‍ത്തവം ആരംഭിക്കുന്ന സമയം അവരുടെ ആഹാര രീതിയിലും അമ്മമാര്‍ പ്രത്യേകം ശ്രദ്ധിക്കണം. ലൈംഗിക ബന്ധം, മൂത്രം ഒഴിക്കാതെ ദീര്‍ഘ നേരമുള്ള ഇരിപ്പ് തുടങ്ങിയവ ആര്‍ത്തവത്തിന്റെ സമയത്ത് നിര്‍ബന്ധമായും ഒഴിവാക്കണം. ചായ, കാപ്പി എന്നിവ ഒഴിവാക്കിയാല്‍ നന്ന്. രാസ പദാര്‍ത്ഥങ്ങള്‍ അടങ്ങിയതും കൊഴുപ്പേറിയതുമായ ആഹാരം കഴിവതും ഒഴിവാക്കണം. വസ്ത്രങ്ങള്‍ ശുചിത്വമുള്ളതായിരിക്കണം.
Read Also : ‘എന്റെ നിക്കാഹിന് എന്റെ സാന്നിധ്യം വിലക്കുന്നതില്‍ എന്ത് ന്യായമാണുള്ളത്’?: മഹല്ല് കമ്മിറ്റിയോട് ബഹിജ ദലീല
ഇറുകിയ വസ്ത്രങ്ങള്‍ പാടില്ല. സ്ത്രീകള്‍ വെള്ളം ധാരാളം കുടിക്കണം. ശരീരത്ത് നിര്‍ജ്ജലീകരണം ഉണ്ടാകാതെ നോക്കണം. വന്ധ്യത മാറ്റിയെടുക്കാനാവാത്ത ഒന്നാണെന്ന ചിന്ത ഒരിക്കലും പാടില്ല. ആധുനിക ചികിത്സാ രീതികളായ ആര്‍ട്ടിഫിഷ്യല്‍ ഇന്സെമിനേഷന്, അസിസ്റ്റഡ് റീപ്രോഡക്റ്റീവ് ടെക്നോളജി തുടങ്ങിയവയിലൂടെ നല്ലൊരു ശതമാനം സ്ത്രീ വന്ധ്യതാ പ്രശ്നങ്ങളും ഒഴിവാക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. വന്ധ്യത ഒരു രോഗമല്ലെന്നും അത് മാറ്റാന്‍ സാധിക്കുന്ന അവസ്ഥയാണെന്നും മനസിനെ പറഞ്ഞ് പഠിപ്പിക്കുക. ആത്മവിശ്വാസം കൈവിടാതിരിക്കുക.
Post Your Comments