
തിരുവനന്തപുരം: ആറ്റിങ്ങലിൽ സ്വകാര്യ ബസ് ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഓട്ടോയിലെത്തിയ സംഘമാണ് ആക്രമിച്ചത്. ഇന്നലെ രാത്രി വക്കത്ത് സർവീസ് അവസാനിപ്പിച്ചപ്പോഴായിരുന്നു സംഭവം. ആറ്റിങ്ങൽ സ്വദേശി സുധീറിനാണ് വെട്ടേറ്റത്.
ആക്രമണത്തിൽ പ്രതിഷേധിച്ചു ജില്ലയിൽ ഇന്ന് സ്വകാര്യ ബസ്സ് പണിമുടക്ക് ആരംഭിച്ചു. സി.ഐ.ടി.യുവാണ് പണിമുടക്കിനു ആഹ്വാനം ചെയ്തത്.
സംഭവത്തിൽ കടയ്ക്കാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments