ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം തുറന്നു. മൂന്നു ഷട്ടറുകള്‍ തുറന്ന് ആദ്യഘട്ടത്തില്‍ 534 ഘനയടി വെള്ളമാണ് പുറത്തേക്ക് പോകുന്നത്. രണ്ടുമണിക്കൂറിനുശേഷം 1000 ഘനയടിയായി വെള്ളത്തിന്‍റെ അളവ് ഉയര്‍ത്തും. റൂള്‍ കര്‍വ് പ്രകാരമുള്ള ജലനിരപ്പ് എത്തിയിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. അതേസമയം പ്രദേശത്ത് മഴ കുറഞ്ഞത് ആശ്വാസമേകുന്നുണ്ട്. 137.5 അടിയാണ് പരമാവധി സംഭരിക്കാൻ അനുമതിയുള്ള ജലനിരപ്പ്.
മുന്‍കരുതലിന്റെ ഭാഗമായി ഇടുക്കി ഡാമും തുറന്നേക്കും. ഇതിനിടെ, മുല്ലപ്പെരിയാർ വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കത്ത് നൽകിയിട്ടുണ്ട്.
അണക്കെട്ടിലെ ജലനിരപ്പ് കുറക്കുന്നതിന് വേണ്ടി തമിഴ്നാട് കൂടുതൽ ജലം കൊണ്ടുപോകണമെന്നും, സ്വീകരിക്കുന്ന നടപടികൾ 24 മണിക്കൂർ മുൻകൂട്ടി കേരളത്തെ അറിയിക്കണമെന്നുമാണ് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെടുന്നത്.
Post Your Comments