NewsLife StyleHealth & Fitness

ശരീരഭാരം കുറയ്ക്കാൻ നാരങ്ങ വെള്ളം

നാരങ്ങയിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്

നിരവധി പോഷകങ്ങളുടെ കലവറയാണ് നാരങ്ങ. വിറ്റാമിൻ സി, ധാതുക്കൾ, വിറ്റാമിൻ ബി 6, സിട്രിക് ആസിഡ്, പൊട്ടാസ്യം തുടങ്ങി നിരവധി ഘടകങ്ങൾ നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. നാരങ്ങ വെള്ളത്തിന് ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാൻ കഴിയുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. നാരങ്ങ വെള്ളത്തിന്റെ മറ്റു ഗുണങ്ങളെ കുറിച്ച് അറിയാം.

നാരങ്ങയിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ, വെറും വയറ്റിലോ ഉച്ചഭക്ഷണത്തിന് മുമ്പോ നാരങ്ങ വെള്ളം കുടിക്കുന്നത് കലോറി കുറയ്ക്കാൻ സഹായിക്കും. കൂടാതെ, ശരീരത്തിലെ വിഷ വസ്തുക്കളെ പുറന്തള്ളാൻ നാരങ്ങ വെള്ളത്തിന് പ്രത്യേക കഴിവുണ്ട്.

Also Read: സ്വകാര്യ ബസ് ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു: തിരുവനന്തപുരത്ത് സിഐടിയു പണിമുടക്ക്

നാരങ്ങ വെള്ളത്തിൽ ഉപ്പ് ചേർത്ത് കുടിക്കുന്നത് നല്ലതാണ്. സ്വാദിന് പുറമേ, ദഹന പ്രശ്നങ്ങൾ അകറ്റാൻ നാരങ്ങ വെള്ളത്തിൽ ഉപ്പ് ചേർക്കുന്നത് നല്ലതാണ്. ഇവയുടെ സംയോജനം ദഹന നാളത്തിന്റെ പിഎച്ച് നില നിലനിർത്താൻ സഹായിക്കുന്നുണ്ടെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button