NewsLife StyleHealth & Fitness

ഈ ലക്ഷണങ്ങൾ ഉണ്ടോ? പ്രമേഹത്തിന്റെ സൂചനയാകാം

പ്രായഭേദമന്യേ ഇന്ന് എല്ലാവരിലും കണ്ടുവരുന്ന രോഗമാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണാതീതമാകുമ്പോഴാണ് പ്രമേഹം ഉണ്ടാകുന്നത്. ശരീരത്തിൽ ഉൽപ്പാദിപ്പിക്കുന്ന ഇൻസുലിൻ ആവശ്യമായ അളവിൽ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നതിലേക്ക് നയിക്കും. പ്രമേഹ രോഗികളിൽ സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങളുണ്ട്. ഈ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കാൻ പാടില്ല.

രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുതലാകുമ്പോൾ ശരീരം ചില ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഊർജ്ജ നിലയിലെ വ്യത്യാസം. പ്രമേഹം വർദ്ധിക്കുമ്പോൾ ദൈനംദിന ജോലികൾ ചെയ്യാൻ ആവശ്യമായ ഊർജ്ജം ലഭിക്കാത്ത അവസ്ഥയിലേക്ക് നയിക്കും. പ്രമേഹ രോഗികളിൽ ഊർജ്ജ നില വളരെ വേഗം കുറയാറുണ്ട്. അടുത്തതാണ് അമിതമായ ഉത്കണ്ഠ. ഹോർമോണുകൾ അസന്തുലിതമായി പ്രവർത്തിക്കുമ്പോൾ അതിന്റെ പാർശ്വഫലം എന്ന നിലയിലാണ് ഉൽകണ്ഠ വർദ്ധിക്കുന്നത്.

Also Read: ഈ പഴങ്ങളുടെ വിത്തുകൾ കഴിക്കാറുണ്ടെങ്കിൽ ഇന്നുതന്നെ നിർത്തൂ

രാത്രിയിലെ ഉറക്കക്കുറവ് മിക്ക പ്രമേഹ രോഗികളിലും കണ്ടുവരുന്ന ലക്ഷണമാണ്. രക്തത്തിൽ അമിതമായി പഞ്ചസാരയുടെ അളവ് ഉയരുമ്പോൾ ഉറക്കക്കുറവ് ഉണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ, പ്രമേഹം ഉള്ളവരിൽ അമിത വിശപ്പും കാണാറുണ്ട്. ധാരാളം ഭക്ഷണം കഴിക്കുന്നത് വഴി ശരീരഭാരവും ഇതിലൂടെ വർദ്ധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button