KeralaLatest NewsNews

സംസ്ഥാനത്തെ ആറ് ഡാമുകളിൽ റെഡ് അലർട്ട്‌ തുടരുന്നു

 

 

ഇടുക്കി: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2377 അടിയായി. സംസ്ഥാനത്തെ ആറ് ഡാമുകളിൽ ഇപ്പോഴും റെഡ് അലർട്ട്‌ തുടരുകയാണ്. തൃശ്ശൂർ പെരിങ്ങൽക്കുത്ത് ഡാമിന്റെ മൂന്നാമത്തെ സ്ലൂയിസ് ഗേറ്റ് തുറന്നു. ചിമ്മിനി ഡാം ഷട്ടറുകൾ കൂടുതൽ ഉയർത്തും.

ശക്തമായ മഴയിൽ പുഴകളും തോടുകളും നിറയുന്നതിനാൽ തീരത്തുള്ളവർ ആശങ്കയിലാണ്. പ്രദേശത്തുള്ളവർ കനത്ത ജാഗ്രത പാലിക്കണമെന്ന് അ‌ധികൃതർ അ‌റിയിച്ചു.

ഇടുക്കിയിലെ പൊന്മുടി, ലോവർ പെരിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, കണ്ടള ഡാമുകളിലും പത്തനംതിട്ടയിലെ മൂഴിയാർ ഡാമിലുമാണ് റെഡ് അലർട്ട്. ഇടുക്കി അണക്കെട്ടിൽ ആദ്യ ജാഗ്രത നിർദ്ദേശമായ ബ്ലൂ അലർട്ട് പരിധിയിലും മുകളിലാണ് ജലനിരപ്പ്. മുല്ലപ്പെരിയാറിൽ നിലവിലെ റൂൾ കർവ് പരിധിയായ 137.5 അടിയിലേക്ക് ജലനിരപ്പ് ഉയരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button