Latest NewsNewsInternational

പെലോസി തായ്‌വാൻ സന്ദർശിച്ചു, ചൈനയ്ക്ക് പൊള്ളി: തായ്‌വാന് ചുറ്റും സൈനികാഭ്യാസം ആരംഭിച്ച് ചൈന

ചൈനയുടെ ഭീഷണികൾക്കിടയിലും സമ്മർദ്ദത്തിന് വഴങ്ങാതെ യു.എസ് ഹൗസ് സ്പീക്കർ നാൻസി പെലോസി തായ്‌വാൻ സന്ദർശിച്ചത് ചൈനയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. നാൻസിയുടെ സന്ദർശനത്തിന് തൊട്ടുപിന്നാലെ തായ്‌വാൻ ദ്വീപിന് ചുറ്റിനും സൈനികാഭ്യാസം ആരംഭിച്ച് പീപ്പിൾസ് ലിബറേഷൻ ആർമി (പി‌എൽ‌എ). തായ്‌വാൻ ദ്വീപിന് ചുറ്റുമുള്ള വെള്ളത്തിലും വ്യോമമേഖലയിലും തത്സമയ വെടിവയ്പ്പ് ഉൾപ്പെടെയുള്ള സൈനികാഭ്യാസം ആരംഭിച്ചതായി ചൈനീസ് സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.

തായ്‌വാനിലെ ലൈവ്-ഫയർ ഡ്രില്ലുകളും മറ്റ് വ്യായാമങ്ങളും ഉച്ചയോടെ അവസാനിച്ചു. ബുധനാഴ്ച, പെലോസി തായ്‌വാൻ വിട്ടയുടൻ ചൈന തങ്ങളുടെ രോഷം പ്രകടിപ്പിച്ചിരുന്നു. നാൻസിയുടെ തായ്‌വാൻ സന്ദർശനത്തോടുള്ള രോഷ പ്രകടനത്തിന്റെ ഭാഗമായി ദ്വീപിന് ചുറ്റുപാടുമുള്ള വെള്ളത്തിൽ ചൈനീസ് സൈനികർ സൈനികാഭ്യാസ പ്രവർത്തനങ്ങൾ നടത്തി. കൂടാതെ ബീജിംഗിലെ യു.എസ് അംബാസഡറെ വിളിച്ചുവരുത്തുകയും ഒപ്പം, തായ്‌വാനിൽ നിന്നുള്ള നിരവധി കാർഷിക ഇറക്കുമതി നിർത്തിവയ്ക്കുകയും ചെയ്തു.

ചൈനയുടെ കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റ് തായ്‌വാനിൽ നിന്നുള്ള സിട്രസ് പഴങ്ങളുടെയും ചില മത്സ്യങ്ങളുടെയും ഇറക്കുമതി ചെയ്യുന്നത് താൽക്കാലികമായി നിർത്തിവച്ചതായി പ്രഖ്യാപിച്ചു. കൂടാതെ, തായ്‌വാനിലേക്കുള്ള പ്രകൃതിദത്ത മണൽ കയറ്റുമതി നിരോധിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ, തായ്‌വാൻ ബുധനാഴ്ച ചൈനീസ് വിമാനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ ജെറ്റ് വിമാനങ്ങൾ ഉപയോഗിച്ചതായി ദ്വീപിന്റെ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഇതിനായി ഉപയോഗിച്ചത് 27 ജെറ്റ് വിമാനങ്ങൾ ആണ്. അവയിൽ 22 എണ്ണം ദ്വീപിനെ ചൈനയിൽ നിന്ന് വേർതിരിക്കുന്ന മധ്യരേഖ കടന്നതായും ദ്വീപിന്റെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button