Latest NewsJobs & VacanciesNewsUKCareerInternational

ബിയർ രുചിച്ച് പണം സമ്പാദിക്കാൻ അവസരം: ബിയർ ടേസ്റ്റർമാരെ തേടി കമ്പനി, വിശദവിവരങ്ങൾ

ബെർലിൻ: പുതിയയാതായി നിർമ്മിക്കുന്ന വ്യത്യസ്ത രുചികളിലുള്ള ബിയർ ടേസ്റ്റ് ചെയ്ത് അഭിപ്രായമറിയിക്കാൻ ബിയർ ടേസ്റ്റർമാരെ തേടി ജർമ്മൻ സൂപ്പർമാർക്കറ്റ് സ്ഥാപനം ആൽഡി രംഗത്ത്. കമ്പനി സെപ്റ്റബറിൽ പുറത്തിറക്കാനിരിക്കുന്ന പുതിയ ബിയർ രുചികൾ ടേസ്റ്റ് ചെയ്ത് റിവ്യൂ നടത്തലാണ് ബിയർ ടേസ്റ്ററുടെ ജോലി.

ഈ ജോലിക്കായി താത്പര്യമുള്ളവർ അപേക്ഷിക്കേണ്ട വിധവും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. എന്തുകൊണ്ട് നിങ്ങൾ ഈ ജോലിക്ക് യോജിച്ചവരാണ് എന്ന് വ്യക്തമാക്കുന്ന ഒരു കുറിപ്പ് ആൽഡിക്ക് അയക്കണം. ഒപ്പം ഏതാണ് നിങ്ങളുടെ പ്രിയ ബിയർ ബ്രാൻഡെന്നും എന്തുകൊണ്ടാണ് ആ ബ്രാൻഡ് പ്രിയപ്പെട്ടതായതെന്നും കുറിപ്പിൽ വ്യക്തമാക്കണം.

ചൈന വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍

ജോലിക്കായുള്ള അപേക്ഷയും ചോദ്യങ്ങൾക്കുള്ള ഉത്തരവും Aldibeertaster@clarioncomms.co.uk എന്ന വിലാസത്തിൽ അയക്കണം. അപേക്ഷയ്‌ക്കൊപ്പം പേര്, വയസ് തെളിയിക്കുന്ന രേഖ എന്നിവയും സമർപ്പിക്കണം. ഓഗസ്റ്റ് 29 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി. സെപ്റ്റംബർ 2ന് ഫലം പ്രഖ്യാപിക്കും

shortlink

Post Your Comments


Back to top button