News

ഇൻഡിഗോ വിമാനത്തിലേക്ക് കാർ പാഞ്ഞുകയറി, വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്: വീഡിയോ

ഡൽഹി: ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്ന്, പറന്നുയരാൻ തുടങ്ങവേ ഇൻഡിഗോ വിമാനത്തിനടിയിലേക്ക് കാർ ഇടിച്ചു കയറി. ചൊവ്വാഴ്ച രാവിലെ വിമാനം പാട്നയിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഗോ ഫസ്റ്റ് എയർലൈനിന്റെ കാർ വിമാനത്തിന് സമീപം എത്തിയത്.

വിമാനത്തിന്റെ മുൻഭാഗത്തെ ചക്രത്തിൽ കാർ ഇടിക്കാതിരുന്നതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സത്യസന്ധമായി പറഞ്ഞാല്‍ അദ്ദേഹം ടി20 ലോകകപ്പ് കളിക്കുമെന്ന് തോന്നുന്നില്ല: പാർഥിവ് പട്ടേല്‍
ഡൽഹി ഐ.ജി.ഐ വിമാനത്താവളത്തിലെ ടെർമിനൽ 2 ലാണ് വിമാനം പാർക്ക് ചെയ്തിരുന്നത്. കാർ എങ്ങനെയാണ് അവിടെ എത്തിയതെന്ന് വ്യക്തമല്ലെങ്കിലും, അബദ്ധത്തിൽ സംഭവിച്ചതാണെന്ന് ആളുകൾ പറയുന്നത് വീഡിയോയിൽ കേൾക്കാം. കാർ ഡ്രൈവർ മദ്യപിച്ചിട്ടെല്ലെന്ന് പരിശോധനയിൽ വ്യക്തമായതായി അധികൃതർ അറിയിച്ചു.

സംഭവത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അന്വേഷിക്കും. വിമാനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും വ്യോമയാന വൃത്തങ്ങൾ അറിയിച്ചു. പിന്നീട് വിമാനം പട്‌നയിലേക്ക് പുറപ്പെട്ടതായും അധികൃതർ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button