തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ സിവില്‍ സപ്ലൈസ് കോര്പ്പറേഷന് ജനറല്‍ മാനേജരായി നിയമിച്ചതില്‍ ഭക്ഷ്യമന്ത്രിക്ക് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. ആരോപണ വിധേയനായ വ്യക്തിയെ താന്‍ അറിയാതെ നിയമിച്ചതിലാണ് മന്ത്രി അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്. ഭക്ഷ്യമന്ത്രി അഡ്വ.ജി.ആര് അനില്‍ ഇക്കാര്യത്തില്‍ അതൃപ്തി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
Read Also: വീടിനുള്ളിൽ യുവാവ് മരിച്ച നിലയിൽ : കൊലപാതകമെന്ന് സംശയം
ആലപ്പുഴ ജില്ലാ കളക്ടര്‍ ആയിരുന്ന ശ്രീറാം വെങ്കിട്ടരാമനെ തിങ്കളാഴ്ചയാണ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലേക്ക് മാറ്റി നിയമിച്ചത്. മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്. വിചാരണ നേരിടുന്ന ആളെ മജിസ്റ്റീരിയല്‍ പദവിയുള്ള ജില്ലാ കളക്ടര്‍ ആക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഇതേത്തുടര്‍ന്നാണ് ശ്രീറാമിനെ കളക്ടര്‍ പദവിയില്‍ നിന്നും മാറ്റിയത്. ശ്രീറാമിന് പകരം വി.ആര് കൃഷ്ണ തേജിനെയാണ് ആലപ്പുഴ കളക്ടര്‍ ആയി നിയമിച്ചത്.
Post Your Comments