NewsIndiaBusiness

വിദേശ നാണയ ശേഖരം: തുടർച്ചയായ നാലാം ആഴ്ചയിലും നേരിയ ഇടിവ് രേഖപ്പെടുത്തി

ഡോളറിനെതിരെ രൂപയുടെ തകർച്ചയുടെ ആക്കം കുറയ്ക്കാൻ റിസർവ് ബാങ്ക് നടപടികൾ സ്വീകരിച്ചിരുന്നു

ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ തുടർച്ചയായ നാലാം ആഴ്ചയിലും നേരിയ ഇടിവ്. ജൂലൈ 22 ന് അവസാനിച്ച വാരത്തിലെ കണക്കുകളാണ് പുറത്തുവിട്ടിട്ടുള്ളത്. ജൂലൈ 22ന് സമാപിച്ച ആഴ്ചയിൽ വിദേശ നാണയ ശേഖരം 115.2 കോടി ഡോളർ ഇടിഞ്ഞ് 57,156 കോടി ഡോളറായി. നാലാഴ്ചയ്ക്കിടെ 1,700 കോടി ഡോളറിന്റെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.

കഴിഞ്ഞ 20 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നഷ്ടമാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഡോളറിനെതിരെ രൂപയുടെ തകർച്ചയുടെ ആക്കം കുറയ്ക്കാൻ റിസർവ് ബാങ്ക് നടപടികൾ സ്വീകരിച്ചിരുന്നു. കൂടാതെ, വൻ തോതിൽ ഡോളർ വിറ്റഴിച്ചതും ഡോളറിനെതിരെ മറ്റു കറൻസികളുടെ മൂല്യം ഇടിഞ്ഞതുമാണ് വിദേശ നാണയ ശേഖരത്തിൽ ഇടിവ് ഉണ്ടാകാനുള്ള പ്രധാന കാരണം.

Also Read: ആയുർവർദ്ധനവിന് ശ്രീകാലാന്തക അഷ്ടകം

വിദേശ നാണയ ശേഖരത്തിൽ ഇടിവുണ്ടായെങ്കിലും സ്വർണത്തിന്റെ കരുതൽ ശേഖരത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ജൂലൈ 22ന് സമാപിച്ച വാരത്തിൽ സ്വർണത്തിന്റെ കരുതൽ ശേഖരം 14.5 കോടി ഡോളർ വർദ്ധിച്ച് 3,850.2 കോടി ഡോളറായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button