Latest NewsIndia

ഓപ്പറേഷനിടയിൽ തലയ്ക്ക് വെടിയേറ്റു: രാജ്യത്തിനു വേണ്ടി ജീവൻ നൽകി മിലിട്ടറി ഡോഗ് ആക്സെൽ

ശ്രീനഗർ: കശ്മീരിലെ ബാരാമുള്ളയിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ജീവൻ നഷ്ടപ്പെട്ട ആർമി ഡോഗ് ആക്സെലിന് ആദരാഞ്ജലിയർപ്പിച്ച് സൈന്യം. ശനിയാഴ്ചയാണ് സംഭവം നടന്നത്.

29 രാഷ്ട്രീയ റൈഫിൾസിനൊപ്പമാണ് ഓപ്പറേഷനിൽ ആക്സെൽ പങ്കെടുത്തത്. ഏറ്റുമുട്ടലിൽ ആക്സെലിനൊപ്പം ബാലാജി എന്ന നായയും ഉണ്ടായിരുന്നു. ഭീകരർ ഒളിച്ചിരുന്ന റൂമിലേക്ക് കയറവേ ആക്സെലിന് തലയ്ക്ക് വെടിയേൽക്കുകയായിരുന്നു. ശിരസിൽ മൂന്നു ബുള്ളറ്റുകളേറ്റ നായ ഉടൻ തന്നെ മരണമടഞ്ഞു. തൊട്ടുപിന്നാലെ മുറിയിലേക്ക് ഇരച്ചുകയറിയ സൈനികർ ഭീകരരെ വെടിവെച്ചു കൊന്നു.

Also read:ഒരു ദിവസം നിർമിച്ചത് ഒന്നര ലക്ഷം പതാകകൾ: സ്വന്തം റെക്കോർഡ് തകർത്ത് ഇന്ത്യയുടെ ഫ്ലാഗ് അങ്കിൾ

ഭീകരർ ഒളിച്ചിരിക്കുന്നതായി സംശയിക്കുന്ന കെട്ടിടത്തിലേക്ക് ആദ്യം പോയത് ബാലാജിയാണ്. പിന്നീടാണ് ആക്സെൽ സംഘർഷം നടക്കുന്ന ഇടത്തേക്ക് പോയത്. ആദ്യ മുറിയിൽ പരിശോധന നടത്തി രണ്ടാമത്തെ മുറിയിലേക്ക് കടക്കുമ്പോഴാണ് ഒരു ഭീകരൻ ആക്സെലിന് നേരെ വെടിയുതിർത്തത്. വെടിയേറ്റ് 15 സെക്കൻഡുകൾക്കുള്ളിൽ അവന് ജീവൻ നഷ്ടമായെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ആക്സെലിന്റെ മരണത്തിൽ നെഞ്ചു തകർന്നിരിക്കുകയാണ് അവന്റെ ട്രെയിനർ. അദ്ദേഹം ഇനിയും അവന്റെ മരണത്തോട് പൊരുത്തപ്പെട്ടിട്ടില്ല. സമനില നഷ്ടപ്പെട്ട അദ്ദേഹം, ശരീരം നിശ്ചലമായിട്ടും ആ വീരന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നിർത്താതെ തുടരുന്ന കാഴ്ച പട്ടാളക്കാരുടെ കണ്ണു നിറച്ചുവെന്ന് സൈനിക വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button