മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയിൽ പുതിയ മാറ്റങ്ങൾ. വായ്പ പരിധിയിലാണ് മാറ്റങ്ങൾ വരുത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, ഉയർന്ന വായ്പ പരിധി രണ്ടു കോടി രൂപയാക്കിയാണ് ഉയർത്തിയത്. ഇതോടെ, സംസ്ഥാനത്തെ ചെറുകിട സംരംഭകർക്ക് കുറഞ്ഞ പലിശ നിരക്കിൽ ലോണുകൾ സ്വന്തമാക്കാൻ കഴിയും.
ചെറുകിട സംരംഭകർക്ക് 5 ശതമാനം പലിശ നിരക്കിൽ 2 കോടി രൂപ വരെയാണ് വായ്പ ലഭ്യമാക്കുക. സർക്കാറിന്റെ മൂന്ന് ശതമാനവും കെഎഫ്സിയുടെ രണ്ട് ശതമാനം എന്നിവ ചേർത്താണ് 5 ശതമാനം പലിശ നിരക്കിൽ സംരംഭകർക്ക് വായ്പ ലഭ്യമാക്കുന്നത്. പത്ത് വർഷം വരെയാണ് തിരിച്ചടവ് കാലാവധി ലഭിക്കുന്നത്. എന്നാൽ, പലിശയുടെ ആനുകൂല്യം ആദ്യ വർഷത്തേക്ക് മാത്രമായിരിക്കും.
Also Read: ഏഴുലക്ഷം രൂപ വില വരുന്ന എം.ഡി.എം.എയുമായി നാലംഗ സംഘം: ആക്കുളത്ത് പിടിയിലായവരിൽ ഗർഭിണിയായ യുവതിയും
കണക്കുകൾ പ്രകാരം, സംരംഭകത്വ വികസന പദ്ധതിയിലൂടെ 2,122 യൂണിറ്റുകൾക്ക് വായ്പ നൽകിയിട്ടുണ്ട്. ഒരു വർഷം കൊണ്ട് ഏറ്റവും ചുരുങ്ങിയത് 500 സംരംഭങ്ങൾക്ക് വായ്പ നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കൂടാതെ, അഞ്ചുവർഷത്തിനുള്ളിൽ 2,500 സംരംഭങ്ങൾക്ക് വായ്പ ലഭിക്കും.
Post Your Comments