ഭക്ഷണത്തിൽ ക്രമീകരണങ്ങൾ വരുത്തിയും വ്യായാമങ്ങൾ ചെയ്തും ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. ഇത്തരത്തിൽ തടി കുറയ്ക്കാൻ സഹായിക്കുന്ന ഒറ്റമൂലിയാണ് ജീരകം. ധാരാളം ആന്റി ഓക്സിഡന്റുകളും പോഷകങ്ങളും അടങ്ങിയ ജീരകവെള്ളത്തിന്റെ ഗുണങ്ങൾ പരിചയപ്പെടാം.
തടി കുറയ്ക്കാൻ സഹായിക്കുന്നതിന് പുറമേ, വയറുവേദന, ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ എന്നിവയിൽ നിന്നും രക്ഷനേടാൻ ജീരകവെള്ളം സഹായിക്കും. ജീരകവെള്ളം കുടിക്കുന്നതിലൂടെ പ്രധാനമായും അരക്കെട്ടിന്റെ ഭാഗങ്ങളിലെയും വയറിലെയും കൊഴുപ്പാണ് കുറയുക. ജീരകത്തിൽ ധാരാളം ആൽഡിഹൈഡ്, തൈമോൾ, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കും.
Also Read: പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നല്‍കാം: അദാലത്തുമായി ഡി.ജി.പി
ജീരകവെള്ളം ദിവസവും കുടിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കും. ജീരകത്തിൽ അടങ്ങിയ പൊട്ടാസ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കൾ രോഗ പ്രതിരോധത്തിന് നല്ലതാണ്.
Post Your Comments