തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഞായറാഴ്ച 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും തിങ്കളാഴ്ച 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഇന്ന് വൈകീട്ടോടെ മഴ ശക്തമാകുമെന്നാണ് പ്രവചനം.
Read Also: ഏഴുലക്ഷം രൂപ വില വരുന്ന എം.ഡി.എം.എയുമായി നാലംഗ സംഘം: ആക്കുളത്ത് പിടിയിലായവരിൽ ഗർഭിണിയായ യുവതിയും
തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള 10 ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച വരെ അതിശക്തമായ മഴയ്ക്കാണ് സാധ്യത. തിങ്കളാഴ്ച മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും കൂടുതല്‍ മഴ ലഭിക്കും. പിന്നീട് വടക്കന്‍ കേരളത്തിലും മഴ ശക്തമാകും.
തിങ്കളാഴ്ച വയനാടും കാസര്‍ഗോഡും ഒഴികെയുള്ള എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്. ഇതില്‍ തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ചൊവ്വാഴ്ച തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള 8 ജില്ലകളിലും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ 10 ജില്ലകളിലും തീവ്രമഴമുന്നറിയിപ്പുണ്ട്. തീരദേശ- മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്കി. വനമേഖലയില്‍ ഉരുള്‍പ്പൊട്ടല്‍ സാധ്യത നിലനില്കുന്നതിനാല് കൂടുതല്‍ കരുതല്‍ വേണം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതചുഴിയാണ് മഴ സജീവമാകാന്‍ പ്രധാന കാരണം.
Post Your Comments