കോഴിക്കോട്: ആവിക്കൽ മാലിന്യപ്ലാന്റ് വിഷയം ചർച്ച ചെയ്യാൻ എംഎല്‍എ വിളിച്ച ജനസഭയിൽ സംഘർഷം. തോപ്പയിലില്‍ രവീന്ദ്രന് എംഎല്‍എ പങ്കെടുത്ത ജനസഭക്കിടെയാണ് സംഘര്‍ഷവും ലാത്തിച്ചാര്‍ജ്ജും.
ആവിക്കല്‍ തോടുമായി ബന്ധപ്പെട്ട ആശങ്കകളെ കുറിച്ച് പരിസരവാസികള്‍ ചോദ്യം ഉന്നയിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു. കോഴിക്കോട് നോര്‍ത്ത് എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന് വിളിച്ച യോഗത്തിലേക്ക് ആവിക്കല്‍ സമര സമിതി പ്രവര്‍ത്തകരെ വിളിച്ചിരുന്നില്ല.
read also: നവവധുവിനെ ഭര്‍ത്താവിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി: സംഭവം കോഴിക്കോട്
എന്നാല്‍, സമരസമിതി പ്രവര്‍ത്തകര്‍ അറുപത്തേഴാം വാര്‍ഡിൽ ജനസഭ ഉണ്ടെന്നറിഞ്ഞ് സ്ഥലത്തെത്തി പദ്ധതിയെ കുറിച്ചുള്ള ആശങ്കള്‍ ഉയർത്തി. എന്നാൽ, എംഎല്‍എക്കെതിരെ പ്രതിഷേധിച്ചവരെ പൊലീസ് വിരട്ടിയോടിച്ചു. സംഘര്‍ഷത്തില്‍ ഒരു സ്ത്രീക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പ്രതിഷേധത്തെ തുടര്‍ന്ന് ജനസഭ പെട്ടെന്ന് പിരിഞ്ഞു. ആവിക്കല്‍ സമര സമിതി പ്രവര്‍ത്തകര്‍ മനപ്പൂര്‍വ്വം എംഎല്‍എയുടെ യോഗം അലങ്കോലപ്പെടുത്തിയെന്ന് സിപിഎം ആരോപിച്ചു.
Post Your Comments