Latest NewsKeralaNewsLife Style

ദോഷഫലങ്ങൾ കുറച്ചു കൊണ്ട് കാപ്പി കുടിക്കുന്നതിനുള്ള അഞ്ചു വഴികൾ

 

 

ഭക്ഷണകാര്യത്തിൽ നിയന്ത്രണങ്ങൾ ഒന്നും തന്നെ പാലിക്കാത്തവർ കാപ്പി കുടിക്കുമ്പോൾ അത് ആരോഗ്യപ്രദവും ശരീരത്തിന് ദോഷങ്ങൾ ഒന്നും തന്നെ ഉണ്ടാക്കുന്നില്ല എന്നുറപ്പ് വരുത്തേണ്ടതാണ്. ചിലർ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്ന് വാദിക്കുമ്പോൾ ചിലർ അത് ആരോഗ്യത്തിന് ഹാനികരമാണ് എന്ന് വാദിക്കുന്നു. എന്നിരുന്നാലും ചിലർക്ക് കാപ്പി കുടിക്കുന്നത് അവരുടെ ദിനചര്യയിൽ നിന്ന് ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്.

കാപ്പി കുടിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യുമോ ഇല്ലയോ എന്നത് ഓരോ വ്യക്തികളുടെയും ആരോഗ്യത്തെ അനുസരിച്ചിരിക്കും. ഗർഭം ധരിക്കാൻ തയ്യാറെടുക്കുന്നവരും ഗർഭിണികളും കാപ്പി കുടിക്കുന്നത് ഒഴിവാക്കണം എന്ന് പറയാറുണ്ട് എന്നാൽ, കാപ്പി കുടിക്കുന്ന ഗർഭിണികൾ കുഴപ്പം ഒന്നും കൂടാതെ തന്നെ മുന്നോട്ട് പോകാറുമുണ്ട്. അത് കൊണ്ട് തന്നെയാണ് ഓരോ വ്യക്തികളുടെയും ആരോഗ്യത്തെ അടിസ്ഥാനമാക്കിയായിരിക്കും നമ്മൾ കഴിക്കുന്ന വസ്തുക്കൾ നമ്മുക്ക് ഗുണകരമാവുന്നതും ദോഷകരമാവുന്നതും.

എന്നിരുന്നാലും കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീന്റെ ദോഷഫലങ്ങൾ ഒഴിവാക്കി കൊണ്ട് ആരോഗ്യപ്രദമായ രീതിയിൽ കാപ്പി കുടിക്കാനുള്ള അഞ്ചു വഴികൾ ഇതാ…

ദിനവും വ്യായാമത്തിൽ ഏർപ്പെടും മുൻപ് ചിലർ കട്ടൻ കാപ്പി കുടിക്കുക പതിവാണ്. ഇതവർക്കു കരുത്തോടെ കൂടിയും ചിട്ടയായും വ്യായാമം ചെയ്യാനുള്ള ഊർജ്ജം പ്രധാനം ചെയ്യുകയും ചെയ്യും. ഒരു വ്യക്തിയുടെ ആഹാരക്രമം നിയന്ത്രിക്കുന്ന ഡയറ്റീഷ്യൻ അവരുടെ ഭക്ഷണത്തിൽ ഇട നേരത്തോ വൈകുന്നേരമോ കാപ്പി ഉൾപെടുത്താൻ ആവശ്യപ്പെടാറുണ്ട് കാരണം കാപ്പിക്ക് മനുഷ്യ ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിഷാംശം പുറംതള്ളാനുള്ള കഴിവുണ്ട്.

കാപ്പി ഭക്ഷണത്തിൽ ഉൾപെടുത്താൻ പറയുന്നതിന്റെ മറ്റൊരു കാരണം, കാപ്പിയിൽ കലോറി ഒട്ടും തന്നെ അടങ്ങിയിട്ടില്ല. അതിനാൽ തന്നെ, പ്രഭാത ഭക്ഷണത്തോടൊപ്പം കാപ്പി കഴിക്കുന്നത് ദിനം മുഴുവൻ ഊർജ്ജസ്വലരായിരിക്കാനുള്ള ഊർജ്ജം നൽകുകയും തന്മൂലം കൂടുതൽ പഞ്ചസാര അടങ്ങിയ ഭക്ഷണം കഴിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യും.

പഞ്ചസാരയും പാലും ഒഴിച്ച് കാപ്പി കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം പാലും പഞ്ചസാരയും ചേരുമ്പോൾ കാപ്പിക്ക് സ്വാഭാവികമായി ഉണ്ടാകുന്ന ഗുണങ്ങൾ കുറയുകയും കലോറി കൂട്ടുകയും തന്മൂലം ശരീര ഭാരം വർദ്ധിക്കാനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു. പോരാതെ, പാൽ ചിലപ്പോൾ ദഹനക്കേടിന് കാരണമായേക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button