Latest NewsKeralaNews

നൈപുണ്യ പരിചയമേള: ഫ്ലാഷ്മോബും സൈക്കിൾ റാലിയും അരങ്ങേറി

 

തൃശ്ശൂര്‍: ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന കെ-സ്കിൽ പദ്ധതിക്ക് കീഴിലുള്ള നൈപുണ്യ പരിചയ മേളയുടെ സംസ്ഥാനതല ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഫ്ലാഷ്മോബും സൈക്കിൾ റാലിയും നടത്തി. ജൂലൈ 30ന് ക്രൈസ്റ്റ് കോളേജിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു മേള ഉദ്ഘാടനം ചെയ്യും.

 

പരിപാടിയുടെ പ്രചാരണത്തിൻ്റെ ഭാഗമായി ക്രൈസ്റ്റ് കോളേജിൽ നിന്നും ആരംഭിച്ച സൈക്കിൾ റാലി ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ജോളി ആൻഡ്രൂസ് ഫ്ലാഗ് ഓഫ്‌ ചെയ്തു. തുടർന്ന്, പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സെന്റ്. ജോസഫ് കോളേജിലെ കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് അരങ്ങേറി. ജൂലൈ 30ന് നടക്കുന്ന മേളയിൽ വിദഗ്ധർ നയിക്കുന്ന ക്ലാസുകളോടൊപ്പം ഇലക്ട്രിക് വെഹിക്കിൾ, ഡ്രോൺ പൈലറ്റ് തുടങ്ങിയ നവയുഗ പരിശീലന പരിപാടികളുടെ പ്രദർശനവും അസാപ്പിന്റെ പ്ലേസ്‌മെന്റ് പോർട്ടലിലേക്കുള്ള രജിസ്‌ട്രേഷനും നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button