Independence DayChallenges Post IndependenceArticle

സ്വാതന്ത്ര്യം നേടിയതിന് ശേഷം ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികള്‍

1947 ആഗസ്റ്റ് 15 ന് ഇന്ത്യയിലെ കൊളോണിയല്‍ ഭരണത്തിന്റെ അന്ത്യം കുറിച്ചതോടെ ശക്തമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുക എന്ന ദൗത്യമായിരുന്നു പിന്നീട് ഇന്ത്യയ്ക്കുണ്ടായിരുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യ നേരിട്ടത് പല വിധത്തിലുള്ള പ്രശ്‌നങ്ങളായിരുന്നു. അതിലൊന്നായിരുന്നു ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഉണ്ടായിരുന്ന സാമ്പത്തികാടിസ്ഥാനത്തിലുള്ള വിഭജനം.

1947-ലെ ഇന്ത്യ-പാകിസ്ഥാന്‍ സാമ്പത്തിക ഒത്തുതീര്‍പ്പ് പ്രകാരം ഇന്ത്യക്ക് 55 കോടി രൂപ ആസ്തിയുടെ വിഹിതമായി നല്‍കേണ്ടി വന്നു.

അഭയാര്‍ത്ഥി പ്രശ്‌നം: ഇന്ത്യയുടെ വിഭജനം അഭയാര്‍ത്ഥി പ്രശ്‌നത്തിന് വഴിമാറി. 1948-ന്റെ മധ്യത്തോടെ ഏകദേശം 5.5 ദശലക്ഷം ഹിന്ദു ജനവിഭാഗം ഇന്ത്യയിലേക്ക് കുടിയേറുകയും വളരെ വലിയൊരു വിഭാഗം മുസ്ലീം മതവിശ്വാസികള്‍ ഇന്ത്യ വിട്ട് പാകിസ്ഥാനിലേക്ക് പോകുകയും ചെയ്തു.

കശ്മീര്‍ പ്രശ്‌നത്തിന്റെ ഉത്ഭവം: കശ്മീരിലെ ഭരണാധികാരി മഹാരാജ ഹരി സിംഗ് ഒരു ഹിന്ദു ആയിരുന്നു, ജനസംഖ്യയുടെ 75% മുസ്ലീങ്ങളായിരുന്നു. ഇന്ത്യയ്ക്കും പാകിസ്ഥാനും കശ്മീര്‍ തന്ത്രപരമായി പ്രാധാന്യമുള്ളതായിരുന്നു, എന്നാല്‍ മഹാരാജാവ് ഇന്ത്യയിലെ ജനാധിപത്യത്തെയും പാകിസ്ഥാനിലെ വര്‍ഗീയതയെയും ഭയപ്പെട്ടു. ഇതോടെ കശ്മീര്‍ സ്വതന്ത്രമായി തന്നെ നിലകൊള്ളുമെന്ന് മഹാരാജാവ് തീരുമാനത്തിലെത്തുകയായിരുന്നു.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറ: 1952-ലായിരുന്നു ഇന്ത്യയിലെ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായിരുന്നു ഇത്. 1951 ഒക്ടോബര്‍ മുതല്‍ 1952 ഫെബ്രുവരി വരെയുള്ള 4 മാസക്കാലത്താണ് ഇത് നടന്നത്. പോള്‍ ചെയ്ത വോട്ടിന്റെ 70 ശതമാനത്തിലധികം കോണ്‍ഗ്രസിന് ലഭിച്ചു.

ഭാഷാപരമായ പുനഃസംഘടന: സാംസ്‌കാരികവും ഭാഷാപരവുമായ യോജിപ്പിനെക്കുറിച്ച് യാതൊരു ചിന്തയുമില്ലാതെ ബ്രിട്ടീഷുകാര്‍, ഇന്ത്യന്‍ പ്രവിശ്യകളുടെ അതിരുകള്‍ ക്രമരഹിതമായ രീതിയില്‍ തിരിക്കുകയായിരുന്നു. മിക്ക പ്രവിശ്യകളും ബഹുഭാഷയും ബഹുസംസ്‌കാരവും ഉള്ളവയായിരുന്നു, സ്വാതന്ത്ര്യാനന്തരം പല നാട്ടുരാജ്യങ്ങളും ഇന്ത്യയില്‍ ലയിച്ചു.

സിന്ധു നദീജല തര്‍ക്കം: 1960 ലാണ് തര്‍ക്കം ആരംഭിച്ചത്. സിന്ധുവും അതിന്റെ പോഷകനദികളും ഇന്ത്യയിലും പാകിസ്ഥാനിലും കൂടി ഒഴുകുന്നതിനാലാണ് തര്‍ക്കം ഉടലെടുത്തത്. പടിഞ്ഞാറന്‍ പാകിസ്ഥാനും പശ്ചിമ ഇന്ത്യയും ജലം, വൈദ്യുതി വിതരണം, ജലസേചനം എന്നിവയ്ക്കായി സിന്ധുവിനെയും അതിന്റെ പോഷക നദികളെയും ആശ്രയിച്ചിരുന്നു. ഈ നദികള്‍ ഇന്ത്യയില്‍ ഉത്ഭവിക്കുന്നു, കനാല്‍ സംവിധാനവും ഇന്ത്യയിലാണ്.
ഇതുതന്നെയായിരുന്നു

1960 സെപ്തംബര്‍ 19 -ന് കറാച്ചിയില്‍ വച്ച് ഇന്ത്യയുടെ പ്രധാനമന്ത്രി നെഹ്രുവും പാകിസ്ഥാന്‍ പ്രസിഡണ്ട് അയൂബ് ഖാനും ഈ ഉടമ്പടിയില്‍ ഒപ്പുവച്ചു. ഈ കരാര്‍ പ്രകാരം കിഴക്കോട്ടൊഴുകുന്ന ബിയാസ്, രാവി, സത്‌ലജ് എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യയ്ക്കും പടിഞ്ഞാറോട്ടൊഴുകുന്ന സിന്ധു, ചിനാബ്, ഝലം എന്നീ നദികളുടെ നിയന്ത്രണം പാകിസ്ഥാനും ലഭിച്ചു.

എങ്ങനെ ജലം പങ്കുവയ്ക്കും എന്നുള്ളതായിരുന്നു ചര്‍ച്ച. പാകിസ്ഥാനിലേക്ക് ഒഴുകുന്ന നദികള്‍ ആദ്യം ഇന്ത്യയില്‍ക്കൂടി ഒഴുകുന്നതിനാല്‍, അതിലെ ജലം ജലസേചനത്തിനും യാത്രയ്ക്കും വൈദ്യുതോല്‍പ്പാദനത്തിനും ഇന്ത്യയ്ക്ക് ഉപയോഗിക്കാന്‍ വ്യവസ്ഥകള്‍ ഉണ്ടായിരുന്നു. ഇന്ത്യയില്‍ കൂടി
ഒഴുകുന്ന നദികളെ ഇന്ത്യ തിരിച്ചുവിട്ട് പാകിസ്ഥാനില്‍ വരള്‍ച്ചയും പട്ടിണിയും ഉണ്ടാക്കുമോ എന്ന പാകിസ്ഥാന്റെ പേടിയില്‍ നിന്നുമാണ് ഇത്തരം ഒരു കരാര്‍ ഉടലെടുത്തത്.

shortlink

Post Your Comments


Back to top button