ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ പ്രകൃതിദത്തമായ പല മാര്‍ഗങ്ങളും ഉണ്ട് അവയില്‍ ചിലത് പരിചയപ്പെടാം. കാന്താരിമുളക്, ഇഞ്ചി, കറിവേപ്പില, പുതിനയില, വെളുത്തുള്ളി എന്നിവ ചേര്‍ത്താണ് ഈ പ്രത്യേക ഒറ്റമൂലി തയ്യാറാക്കേണ്ടത്.
6 കാന്താരി മുളക്, ഇഞ്ചി- 1 കഷണം, 2 തണ്ടു കറിവേപ്പില, 3 തണ്ട് പുതിനയില 7 വെളുത്തുള്ളി എന്നിവയാണ് ഇതു തയ്യാറാക്കാന്‍ വേണ്ടത്. കാന്താരി മുളക് പൊതുവേ കൊളസ്ട്രോളിന് നല്ല പരിഹാരമാണെന്നു പറയും. ഇതിലെ ചില പ്രത്യേക ഘടകങ്ങള്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. കറിവേപ്പില, പുതിനയില എന്നിവയും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഘടകങ്ങളാണ്.
തയാറാക്കി ഉപയോഗിക്കേണ്ട വിധം
മുകളില്‍ പറഞ്ഞ എല്ലാ ചേരുവകളും നാലു ഗ്ലാസ് വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഇത് മൂന്നു ഗ്ലാസായി മാറുന്നതുവരെ തിളയ്ക്കണം. ഇതിനു ശേഷം രാവിലെ വെറുംവയറ്റില്‍ ഒരു ഗ്ലാസും പിന്നീട് ദിവസവും മുഴുവനുമായി ബാക്കിയുള്ളതും കുടിച്ചു തീര്‍ക്കുക.
Read Also : കിണറിന്റെ ഇരുമ്പ് ഗ്രിൽ മോഷണം നടത്തി : പ്രതികൾ പിടിയിൽ
ദിവസവും നാരങ്ങാവെള്ളവും തേനും ചെറുചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. കറിവേപ്പില, ചിരട്ടക്കഷണങ്ങള്‍ എന്നിവ ഒരുമിച്ചിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്.
50 ഗ്രാം നാടന്‍ തെങ്ങിന്റെ വേര് കഷണമാക്കി നുറുക്കി രണ്ടു ഗ്ലാസ് വെള്ളത്തിലിട്ട് വെള്ളം ഒരു ഗ്ലാസാകുന്നതുവരെ തിളപ്പിയ്ക്കുക. ഇത് കുടിയ്ക്കാം.
ദിവസവും രണ്ടുനേരം ചെരിപ്പില്ലാത്ത നടക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള ഒരു നാട്ടുവഴിയാണ്. നെല്ലിക്കയും കാന്താരിയും മോരും ചേര്‍ത്ത് ദിവസവും കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഫലപ്രദമാണ്.
Post Your Comments