സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ കഴിയാത്തതോടെ ചൈനയോട് വീണ്ടും സഹായം അഭ്യർത്ഥിച്ച് ശ്രീലങ്ക. വ്യാപാരം, നിക്ഷേപം, ടൂറിസം എന്നീ രംഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുത്ത് സഹായം നൽകണമെന്നാണ് ശ്രീലങ്ക ആവശ്യപ്പെട്ടിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നതിനാൽ, ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവയ്ക്ക് വൻ ക്ഷാമമാണ് ശ്രീലങ്കയിലെ ജനങ്ങൾ നേരിടുന്നത്.
ഏകദേശം 22 ദശലക്ഷം ജനങ്ങളാണ് ശ്രീലങ്കയിൽ ഉള്ളത്. ശ്രീലങ്കയിൽ ഉൽപ്പാദിപ്പിക്കുന്ന തേയില, സഫയർ, സുഗന്ധ വ്യഞ്ജനങ്ങൾ, തുണിത്തരങ്ങൾ എന്നിവ ചൈനീസ് കമ്പനികൾ ശ്രീലങ്കയിൽ നിന്നും വാങ്ങണമെന്നാണ് ആവശ്യം.
നിലവിൽ, 4 ബില്യൺ ഡോളറിന്റെ പാക്കേജ് ശ്രീലങ്കയ്ക്ക് വേണ്ടി പ്രഖ്യാപിക്കണമെന്ന് ചൈനയിലെ ശ്രീലങ്കൻ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ചൈനയിൽ നിന്നുള്ള വിനോദ സഞ്ചാരികളെ ശ്രീലങ്കയിലേക്ക് എത്തിക്കാനും എംബസി പദ്ധതിയിടുന്നുണ്ട്.
Post Your Comments