മഹോദേവന് ഏറ്റവും പ്രാധാന്യമുള്ള ദിവസമാണ് പ്രദോഷം. മാസത്തിൽ രണ്ട് പ്രദോഷമാണുള്ളത്. അന്നേദിവസം ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ജീവിത്തിൽ സമ്പത്ത്, സ്ഥാനമാനങ്ങൾ, പ്രശസ്തി, തൊഴിൽ അഭിവൃദ്ധി, കുടുംബത്തിൽ സമാധാനം തുടങ്ങി ജീവിതത്തിൽ സകല സൗഭാഗ്യങ്ങളും നിങ്ങൾക്ക് ലഭിക്കും.
ഒന്നും ആഗ്രഹിക്കാതെ പ്രദോഷവ്രതം നോറ്റാൽ തന്നെ ജീവിത്തിൽ വേണ്ട സകല സൗഭാഗ്യങ്ങളും ശിവഭഗവാൻ നൽകുമെന്നാണ് പറയുന്നത്. ദാരിദ്ര്യദുഃഖ ശമനം, കീര്‍ത്തി, സന്താനലബ്ധി, രോഗശാന്തി, ഭാഗ്യം, ആയുസ്, ഐശ്വര്യം എന്നിവയെല്ലാം പ്രദാനം ചെയ്യുന്ന വ്രതമാണിത്. കറുത്തപക്ഷ പ്രദോഷവും വെളുത്തപക്ഷ പ്രദോഷവും വ്രതത്തിന് ഉത്തമമാണ്. കറുത്തപക്ഷത്തിലെ പ്രദോഷദിനത്തിൽ ശിവഭഗവാന് ചില വഴിപാടുകൾ കൂടി നടത്തിയാൽ ധനം, സ്ഥാനമാനങ്ങൾ, വീട്ടിൽ സമാധാനം തുടങ്ങി ജീവിതത്തിൽ എല്ലാവിധ ഐശ്വര്യവും നിങ്ങളെ തേടി വരും. ഒപ്പം സകലദുരിതങ്ങളും ഒഴിയും.
പ്രദോഷദിനം രാവിലെ ശിവക്ഷേത്ര ദർശനം നടത്തി മഹാദേവന് കഴിവിനനുസരിച്ച് വഴിപാട് നടത്തി പൂർണ്ണഭക്തിയോടെ വ്രതം ആരംഭിക്കുക. ദിനം മുഴുവൻ ഓം നമശിവായ എന്ന പഞ്ചാക്ഷരീ മന്ത്രവും ശിവോഹം എന്നും ജപിച്ചു പൂർണ്ണമായി ഭഗവാനിൽ ലയിച്ചിരിക്കാം. പ്രദോഷസന്ധ്യയിൽ വീണ്ടും ക്ഷേത്രദർശനം നടത്തി പിൻവിളക്ക് കത്തിക്കുകയും കൂവളത്തില കൊണ്ട് അർച്ചന നടത്തുകയും ചെയ്താൽ അനേകഫലമാണ്.
കറുത്തപക്ഷ പ്രദോഷവും തിങ്കളാഴ്ചയും വരുന്ന ദിനം മഹാദേവന് അതിപ്രധാനമാണ്. അന്നേ ദിവസം വ്രതം നോൽക്കുന്നതിനൊപ്പം മേൽ പറഞ്ഞ വഴിപാടുകളും നടത്തിയാൽ വേഗത്തിൽ ഫലപ്രാപ്തി ലഭിക്കും. ഒരു കാര്യം കൂടി പ്രത്യേകം ഓർക്കുക, ക്ഷേത്രത്തിൽ എന്ത് വഴിപാട് കഴിച്ചാലും നിങ്ങളുടെ സാന്നിധ്യം അവിടെയുണ്ടാകാൻ ശ്രദ്ധിക്കണം. അപ്പോഴേ പൂർണ്ണഫലപ്രാപ്തി കൈവരിക്കൂ.
കുടുംബകലഹം മാറി വീട്ടിൽ സമാധാനം ലഭിക്കാനും പ്രദോഷവ്രതം ഉത്തമമാണ്.
Post Your Comments