ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം സ്വയമേയുള്ള ശുചിത്വം ആരോഗ്യ സംരക്ഷണത്തില്‍ പ്രധാനപ്പെട്ട കാര്യമാണ്. പ്രത്യേകിച്ചും വാ വൃത്തിയായി സൂക്ഷിക്കുക എന്നത്. രണ്ട് നേരമുള്ള കുളി പോലെ നല്ലതാണ് രണ്ട് നേരമുള്ള പല്ല് തേയ്ക്കലും. നിങ്ങളുടെ ദന്തങ്ങള്‍ മുല്ലപ്പൂ മൊട്ട് പോലെ ഇരിക്കുന്നത് മുഖസൗന്ദര്യത്തിന് മാത്രമല്ല, ആരോഗ്യത്തിനും നല്ലതാണ്.
പല്ലില്‍ കമ്പിയിട്ടവരെ സംബന്ധിച്ചിടത്തോളം വായ വൃത്തിയാക്കുക എന്നത് കുറച്ച് പ്രയാസകരമായ കാര്യമാണ്. അതുകൊണ്ടുതന്നെ, പല്ലുകള്‍ക്ക് കമ്പിയിട്ടവര്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഏറെ നാളുകള്‍ വായില്‍ പല്ലുകളുമായി പറ്റിനില്‍ക്കുന്ന കമ്പികള്‍ മോണകളില്‍ അണുബാധയുണ്ടാക്കാനും വായ്നാറ്റം, കാവിറ്റി തുടങ്ങിയ അനുബന്ധരോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും. പല്ലില്‍ കമ്പിയിട്ടവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
മധുരമുള്ള ആഹാരങ്ങള്‍ കുറയ്ക്കുക. പഞ്ചസാര അടങ്ങിയ ആഹാരങ്ങളും പാനീയങ്ങളും കഴിക്കുന്നത് കുറയ്ക്കുക. മധുരം ഏറെ ഇഷ്ടമുള്ളയാളാണെങ്കില്‍, ഇവ കഴിച്ചതിന് ശേഷം നന്നായി പല്ല് വൃത്തിയാക്കുക. ഓരോ തവണ കഴിക്കുമ്പോഴും ഇത് ശ്രദ്ധിക്കണം. പല്ലില്‍ ഒട്ടിപ്പിടിക്കുന്ന ആഹാരസാധനങ്ങള്‍ കഴിയുന്നതും ഒഴിവാക്കുക.
കാഠിന്യമുള്ളതും ഒട്ടിപ്പിടിക്കാവുന്നതുമായ ആഹാരങ്ങള്‍, മിഠായികളും ച്യൂയിങ് ഗം, ഐസ്, പോപ്കോണ്‍, പിസ്സ തുടങ്ങിയവ പല്ലില്‍ പറ്റിപ്പിടിച്ച് കാവിറ്റിയ്ക്ക് കാരണമായേക്കാം. പല്ലില്‍ കമ്പിയുള്ളത് ആഹാരം പല്ലില്‍ പറ്റിപ്പിടിക്കാനുള്ള സാധ്യത കൂട്ടുന്നു. അത് ചിലപ്പോള്‍ കമ്പിയ്ക്ക് തകരാര്‍ സംഭവിക്കാനും ചികിത്സ നേടാനും സാധ്യതയുണ്ട്.
നിശ്ചിത സമയത്ത് ആഹാരം കഴിക്കുകയും പല്ലും വായും വൃത്തിയായി സൂക്ഷിക്കുകയും വൃത്തിയായിരിക്കാന്‍ അനുവദിക്കുകയും ചെയ്യുക. മോണ രോഗങ്ങളില്‍ നിന്നും കാവിറ്റി വരുന്നതില്‍ നിന്നും തടയും. കൂടാതെ, ആരോഗ്യകരവും പോഷകസമൃദ്ധവുമായ ആഹാരം കഴിക്കാന്‍ ശ്രമിക്കുക.അത് നിങ്ങളുടെ ചിരിക്കും ആരോഗ്യത്തിനും നല്ലതാണ്.
Post Your Comments