KeralaLatest NewsIndia

അദാനി ​ഗ്രൂപ്പിനെതിരെ നിരന്തരം വ്യാജ വാർത്ത: മലയാളി മാധ്യമപ്രവർത്തകനെതിരെ കോടതിയുടെ അറസ്റ്റ് വാറണ്ട്

ന്യൂഡൽഹി: ​ഗൗതം അദാനിയുടെ അദാനി ​ഗ്രൂപ്പിനെതിരെ വ്യാജ വാർത്ത നൽകിയതിന് മലയാളി മാധ്യമപ്രവർത്തകനെതിരെ അറസ്റ്റ് വാറണ്ട്. സ്വതന്ത്ര മാധ്യമ പ്രവർത്തകൻ രവി നായർക്കെതിരെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ദി ഹിന്ദു ദിനപ്പത്രത്തിന്റെ ദ്വൈവാരികയായ ഫ്രണ്ട് ലൈൻ, ദി വയർ, ന്യൂസ് ക്ലിക്ക് അടക്കം നിരവധി പ്രസിദ്ധീകരണങ്ങൾക്കായി വാർത്തകൾ എഴുതുന്ന വ്യക്തിയാണ് രവി നായർ.

അദാനി ഗ്രൂപ്പിനെതിരെ നിരന്തരം വ്യാജ വാർത്ത നൽകിയെന്ന പരാതിയിൽ ഗുജറാത്തിലെ ഗാന്ധി നഗർ കോടതിയുടേതാണ് അറസ്റ്റ് വാറണ്ട്. ഡൽഹി പൊലീസ് രാത്രിയിൽ വാറണ്ടുമായി രവി നായരുടെ വീട്ടിലെത്തി കോടതിയിൽ ഹാജരാകാൻ നിർദ്ദേശം നൽകി. അതേസമയം, താൻ കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് അനുകൂല നയങ്ങൾക്കെതിരെയാണ് വാർത്തകൾ നൽകിയിരുന്നതെന്ന് ഇയാൾ പറഞ്ഞു.

ഈ വാർത്തകളുടെ പേരിൽ അദാനി ഗ്രൂപ്പിൽ നിന്ന് പലകുറി കേസ് നൽകുമെന്ന് ഭീഷണിയുണ്ടായിരുന്നുവെന്നും രവി നായർ പറഞ്ഞു. ഒരു കോർപറേറ്റ് ഗ്രൂപ്പിനെതിരെയും വാർത്തകൾ നൽകാറില്ല. സർക്കാരിന്റെ നിലപാടുകൾക്കും, സർക്കാരിനും എതിരായാണ് വാർത്തകൾ നൽകിയത്. ഏത് വാർത്തയാണ്, എന്താണ് എന്നൊന്നും ഇതുവരെ അറിയില്ല. പൊലീസ് വീട്ടിലെത്തിയപ്പോഴാണ് കാര്യങ്ങൾ അറിഞ്ഞത്. അതുവരെ ഒന്നും അറിഞ്ഞിരുന്നില്ലെന്നും കോടതിയിൽ നിന്ന് ഇതുവരെ സമൻസ് ലഭിച്ചിട്ടില്ലെന്ന് രവി നായർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button