തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിന് സൗജന്യ ഭക്ഷ്യക്കിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 14 ഇനങ്ങൾ അടങ്ങുന്ന ഭക്ഷ്യക്കിറ്റാണ് നൽകുന്നത്. 425 കോടിയാണ് കിറ്റ് വിതരണത്തിനായി സർക്കാർ ചിലവഴിക്കുന്നത്. കഴിഞ്ഞ തവണ 15 ഇനങ്ങളായിരുന്നു കിറ്റിൽ ഉൾപ്പെടുത്തിയിരുന്നത്. കിറ്റുകൾ തയ്യാറാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സപ്ലൈകോ എം.ഡി കഴിഞ്ഞ ദിവസം ഡിപ്പോ മാനേജർമാർക്ക് നിർദ്ദേശം നൽകിയിരുന്നു.
പഞ്ചസാര, ചെറുപയർ, തുവരപരിപ്പ്, ഉണക്കലരി, വെളിച്ചെണ്ണ, ചായപ്പൊടി, മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ്, ശർക്കരവരട്ടി, കശുവണ്ടി, ഏലക്ക, നെയ്യ് എന്നിവയായിരിക്കും കിറ്റിൽ ഉണ്ടാവുക. റേഷൻ കടകൾ വഴി തന്നെയായിരിക്കും വിതരണമെന്നാണ് ലഭിക്കുന്ന വിവരം.
Read Also: സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുന്നവർക്കുള്ള മറുപടിയാണ് മുർമുവിന്റെ വിജയം: അമിത് ഷാ
അതേസമയം, സംസ്ഥാനത്തെ വ്യവസായമേഖലയില്‍ ഗണ്യമായ പുരോഗതിയെന്ന് മുഖ്യമന്ത്രി. ‘ഉത്തരവാദനിക്ഷേപം സ്വീകരിക്കുന്ന ആദ്യസംസ്ഥാനമായി കേരളം മാറി. 7000 കോടിയുടെ നിക്ഷേപവാഗ്ദാനം ലഭിച്ചു കഴിഞ്ഞു. കാക്കനാട് 1200 കോടിയുടെ പദ്ധതി ടി.സി.എസുമായി ചേര്‍ന്ന് നടപ്പാക്കും. വായ്പ നല്‍കുന്നതില്‍ കെ.എസ്.ഐ.ഡി.സിക്ക് റെക്കോര്‍ഡ് നേട്ടം. സംരംഭകരുടെ പരാതി പരിഗണിക്കാന്‍ വൈകിയാല്‍ ഉദ്യോഗസ്ഥര്‍ക്ക് പിഴ വരും’- മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments