NewsLife StyleHealth & Fitness

വെറും വയറ്റിൽ മഞ്ഞൾ വെള്ളം കുടിക്കുന്നയാളാണോ? ഗുണങ്ങൾ ഇതാണ്

മഞ്ഞളിൽ ധാരാളം കുർകുമിൻ അടങ്ങിയിരിക്കുന്നതിനാൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറെ സഹായകമാണ്

ആരോഗ്യത്തിന് ഏറ്റവും നല്ല ഒന്നാണ് മഞ്ഞൾ വെള്ളം. ദിവസവും മഞ്ഞൾ വെള്ളം കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ ചെറുതൊന്നുമല്ല. അതേസമയം, രാവിലെ എഴുന്നേറ്റയുടൻ മഞ്ഞൾ വെള്ളം കുടിക്കുന്നാണ് കൂടുതൽ ഉത്തമം. മഞ്ഞളിലെ പ്രധാന ഘടകമായ കുർകുമിനാണ് ഗുണ ഫലങ്ങൾ നൽകാൻ സഹായിക്കുന്നത്.

മഞ്ഞളിൽ ധാരാളം കുർകുമിൻ അടങ്ങിയിരിക്കുന്നതിനാൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറെ സഹായകമാണ്. ജലദോഷത്തെ അകറ്റി നിർത്താനും മഞ്ഞൾ വെള്ളം സഹായിക്കും. മഞ്ഞൾ വെള്ളം കുടിച്ചാൽ ഹൃദയ സംബന്ധമായ അസുഖങ്ങളിൽ രക്ഷ നേടാൻ കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു.

Also Read: ശ്രീലങ്കന്‍ പ്രസിഡന്റിന്റെ വസതിയില്‍ നിന്ന് പ്രതിഷേധത്തിനിടെ മോഷ്ടിച്ച സാധനങ്ങള്‍ വില്‍ക്കാന്‍ ശ്രമം: 3 പേര്‍ പിടിയില്‍

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ദിവസേന മഞ്ഞൾ വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് മെറ്റബോളിസം പ്രവർത്തനങ്ങൾക്ക് ഉത്തേജനം നൽകും. ക്യാൻസറിന് കാരണമാകുന്ന ട്യൂമറുകളുടെ വളർച്ച തടയാൻ മഞ്ഞൾ വെള്ളത്തിന് കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button