തൊഴിലിടങ്ങളിലും അല്ലാതെയും സ്ത്രീകള്‍ അനുഭവിക്കുന്ന ചൂഷണങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ തുറന്നെഴുതുകയാണ് ആന്‍സി വിഷ്ണു. അസഭ്യം പറയുന്ന, ലൈംഗിക ചുവയോടെ സംസാരിക്കുന്ന എത്രയോ പുരുഷന്‍മാര്‍ക്ക് കീഴില്‍ സ്ത്രീകള്‍ക്ക് ജോലി ചെയ്യേണ്ടി വന്നേക്കാമെന്ന് ആന്‍സി പറയുന്നു.
കുറിപ്പ് പൂര്‍ണ്ണരൂപം
ഒരു സ്ത്രീ അവള്‍ക്ക് നേരിട്ട ചൂഷണങ്ങളെ കുറിച്ചും, ലൈംഗിക കടന്നുകയറ്റങ്ങളെ കുറിച്ചും സംസാരിക്കുമ്ബോള്‍ സമൂഹം അവളെ കല്ലെറിയും.
പക്ഷെ അത്തരം ചൂഷണങ്ങളെ കുറിച്ച് വിളിച്ച് പറയുവാനോ, എഴുതുവാനോ ഒരു സ്ത്രീ തീരുമാനിക്കുന്ന ആ സമയം മുതല്‍ തന്നെ അവള്‍ ഒറ്റക്കാണ്, സമൂഹമോ കൂട്ടുക്കാരോ കുടുംബമോ കൂടെ ഉണ്ടാകില്ല എന്നൊരു ധാരണ അവള്‍ക്കുണ്ട്, ആരെയും കണ്ട് കൊണ്ടല്ല, ആരും കൂടെ ഉണ്ടാകും എന്നൊരു വിശ്വാസത്തോടെയല്ല ഒരു സ്ത്രീ താന്‍ അടിച്ചമര്‍ത്തപെട്ട വഴികളെ കുറിച്ച് വിളിച്ച് പറയുന്നത്.നീതി എന്നൊരു ലക്ഷ്യം മാത്രമല്ല ഇത്തരം വിളിച്ച് പറയലുകള്‍ക്ക് പിന്നില്‍…
മാനസികമായും ശാരീരികമായും ചൂഷണങ്ങള്‍ നേരിട്ട സ്ത്രീകള്‍ ധാരാളമാണ്, അതില്‍ ലൈംഗിക ചൂഷണങ്ങള്‍ മാത്രമല്ല..ഒരാള്‍ക്ക് കീഴില്‍ ജോലി ചെയ്യുന്നു എന്നാല്‍, ഒരു പുരുഷന് കീഴില്‍ ഒരു സ്ത്രീ ജോലി ചെയ്യുന്നു എന്നാല്‍ ആ പുരുഷന്റെ വാക്കാല്‍ ഉള്ള, നോട്ടങ്ങള്‍ കൊണ്ടുള്ള സകല വൃത്തികേടുകളും സഹിക്കണം എന്നില്ലല്ലോ, അയാള്‍ ഇനി എത്ര വലിയ കൊമ്ബന്‍ ആണേലും..അസഭ്യം പറയുന്ന, ലൈംഗിക ചുവയോടെ സംസാരിക്കുന്ന എത്രയോ പുരുഷന്‍മാര്‍ക്ക് കീഴില്‍ സ്ത്രീകള്‍ക്ക് ജോലി ചെയ്യേണ്ടി വന്നേക്കാം…
എനിക്കുണ്ടായിട്ടുണ്ട് അത്തരം അനുഭവങ്ങള്‍, അന്നൊക്കെ അവര്‍ക്കെതിരെ മിണ്ടിയാല്‍ ആകെ ആശ്രയമായ ഒരു ജോലി പോകുമോ എന്നൊരു പേടിയില്‍ തലകുനിച്ച്, കണ്ണ് നിറച്ച് കരഞ് ഇറങ്ങി പോന്നിട്ടുണ്ട്…
ഇരുപത് വയസ്സിന്റെ തുടക്കം മുതലേ ഞാന്‍ ഓരോരോ ഇടത്ത് ജോലി ചെയ്തിരുന്നു,ഇപ്പോള്‍ ഇരുപ്പത്തി നാല് വയസ്, നാലുവര്‍ഷങ്ങള്‍ തുടര്‍ച്ചയായി ജോലി ചെയ്തിട്ടുണ്ട്,ഒട്ടേറെ അനുഭവങ്ങള്‍, അന്നൊന്നും എനിക്ക് മുന്‍പില്‍ നിന്ന് വൃത്തികേടുകള്‍ പറഞ മേല്‍ ഉദ്യോഗസ്ഥരോട് മറുത്ത് പറയുവാന്‍ പോന്ന ധൈര്യം ഉണ്ടായിട്ടില്ല,എന്തെങ്കിലും ഒന്ന് പറഞ്ഞിരുന്നേല്‍ എനിക്ക് ജോലി നഷ്ട്ടപെടുമായിരുന്നു.
അത്കൊണ്ടുമാത്രം പറഞ്ഞില്ല, അതിന് അര്‍ഥം ഞാന്‍ അവരെ ബഹുമാനിച്ചു എന്നല്ല.അന്ന് അവര്‍ക്കെതിരെ സംസാരിക്കുവാന്‍ ഞാന്‍ ധൈര്യം കാണിക്കാത്തതില്‍ എനിക്ക് വല്ലാത്ത കുറ്റബോധം ഉണ്ട്…..പക്ഷെ!!!!!!!!പക്ഷെ!!!!!!!!ഇപ്പോള്‍ ആ പെണ്‍കുട്ടി അടിമുടി മാറിയിട്ടുണ്ട്!
എന്നോട് അസഭ്യം പറയുകയോ, ലൈംഗിക ചുവയോടെ സംസാരിക്കുകയോ, മോശമായൊരു നോട്ടം നോക്കുകയോ, എന്റെ സ്വകാര്യതയിലേക്ക് സ്വാതന്ത്ര്യത്തിലേക്ക് എന്റെ അനുവാദം കൂടാതെ കടക്കുകയോ ചെയ്യുന്ന മനുഷ്യരോട് ഞാന്‍ പ്രതികരിക്കും അതിനി ഏത് ഏമാന്‍ ആണേലും!! അന്ന് ഞാന്‍ പ്രതികരിച്ചില്ല എന്നത് എന്റെ കുറ്റബോധം ആയി തന്നെ നിലനില്‍ക്കെ, ഇന്ന് ഞാന്‍ പ്രതികരിക്കും….
നേരിട്ട ചൂഷണങ്ങള്‍ ഒക്കെ വളെരെ വലിയ മെന്റല്‍ ട്രൗമ തന്നിട്ടുണ്ട്.വീട്ടില്‍, നാട്ടില്‍, ബസില്‍, ട്രെയിനില്‍, യാത്രകളില്‍, സൗഹൃദങ്ങളില്‍, എഴുത്ത് സദസ്സുകളില്‍ ഒക്കെയും മാനസികമായും ശാരീരികമായും കല്ലെറിയപ്പെട്ടിട്ടുണ്ട്.ആ ഓര്‍മകളൊക്കെ വലിയ ഷോക്ക് ആയി തന്നെ നിലനില്‍ക്കുന്നു.ഞാന്‍ നടന്നു കയറിയ വഴികള്‍ ആരുടേയും ഔദാര്യം ആയിരുന്നില്ല.ഞാന്‍ ജീവിച്ച ജീവിതത്തിന്റെ കരച്ചിലുകള്‍ ഒറ്റക്കാവലുകള്‍ നിങ്ങള്‍ അറിഞ്ഞിട്ടില്ല…നേരിടുവാന്‍ പോകുന്ന ഒരു വലിയ ചൂഷണത്തെ കുറിച്ച് വിളിച്ച് പറഞ്ഞപ്പോള്‍, നാട്ടിലും നാട്ടുകാര്‍ക്കിടയിലും ഒറ്റക്ക് ആയി പോയത് ഞാന്‍ മറന്നിട്ടില്ല…വീണ്ടും പറയട്ടെ നേരിട്ട ചൂഷണങ്ങളെ കുറിച്ച് ഒരു സ്ത്രീ വിളിച്ച് പറയുന്നത് അച്ഛനോ അമ്മയോ കൂട്ടുക്കാരോ ഭര്‍ത്താവോ മകനോ മകളോ കൂടെ നില്‍ക്കുമെന്ന് വിശ്വസിച്ചല്ല…ഈ കാണുന്ന ഫോട്ടോയിലെ ചിരിക്ക് മുന്‍പ് ഞാന്‍ കരയുകയായിരുന്നു,
കൂടെ നില്‍ക്കും എന്ന് കരുതിയവര്‍ ആരും ഒന്ന് വിളിച്ചോ മെസേജ് അയച്ചോ എന്നെ അന്വഷിച്ചില്ല.എന്നിട്ടും ഞാന്‍ ജീവിച്ചല്ലോ.. ഈ ചിരിയിലേക്ക് എത്താന്‍,ജീവിക്കും എന്നൊരു state of mind ലേക്ക് എത്താന്‍ ഞാന്‍ എടുത്തത് ഏകദേശം രണ്ട് ആഴ്ചകളാണ്, പൂര്‍ണമായും ഞാന്‍ തിരിച്ചെത്തിയിട്ടുണ്ട്….പറയുവാന്‍ ഒത്തിരിയുണ്ട്..അവസ്ഥകള്‍ എല്ലാ മനുഷ്യര്‍ക്കും ഉണ്ട്, സ്വന്തം കുറ്റങ്ങള്‍, പ്രെശ്നങ്ങള്‍ മറ്റുള്ളവന്റെ മേല്‍ ചാരുന്നത്, ഒരു ഗുണവും ഇല്ലാത്ത മനുഷ്യന്റെ വൃത്തികേടാണ് എന്ന് മാത്രം പറയുന്നു..
എന്റെ ആണ്‍സുഹൃത്തുക്കളോടാണ് എന്നോട് സംസാരിക്കുമ്ബോള്‍ നിങ്ങള്‍ എന്നോട് തെറി വാക്കുകളോ സ്ത്രീ വിരുദ്ധതയോ പറയരുത് പറഞ്ഞാല്‍ ചിലപ്പോള്‍ നമ്മള്‍ തമ്മില്‍ സൗഹൃദം ആ നിമിഷം തീര്‍ന്നേക്കാം……വീണ്ടും പറയുന്നു അന്ന് കണ്ട പെണ്‍കുട്ടിയല്ല ഇന്ന് മാറിയിട്ടുണ്ട്, ഇനിയൊന്നും കേട്ട് നില്‍ക്കില്ല…..
Post Your Comments