KeralaLatest News

ആർഎസ്എസ് പ്രവർത്തക​ന്റെ മരണത്തിൽ പൊലീസ് സിപിഎമ്മിനെ സഹായിക്കുന്നെന്ന് ആരോപണം: പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

കണ്ണൂര്‍: ആർഎസ്എസ് പ്രവർത്തകൻ ജിംനേഷിന്‍റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. മരണം ഹൃദയാഘാതം മൂലമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. മറ്റ് സംശയങ്ങൾ ഒന്നുമില്ലെന്ന് ഡോക്ടർ മൊഴി നൽകിയതായി സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു.  ശരീരത്തിൽ മർദ്ദനമേറ്റതിന്റെ ഒരു പരിക്കും കണ്ടെത്തിയില്ലെന്നും കമ്മീഷണർ വ്യക്തമാക്കി.

അതേസമയം, ജിംനേഷിന്റെ മരണകാരണത്തെച്ചൊല്ലി പൊലീസും ആർ എസ് എസും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. പൊലീസിനെതിരേ ആർഎസ്എസ് രംഗത്തെത്തി. സിപിഎമ്മിനെ സഹായിക്കാൻ പൊലീസ് കൂട്ടുനിൽക്കുന്നെന്നാണ് ആരോപണം. സി.പി.എം. പ്രവർത്തകർ മർദ്ദിച്ചതാണ് ജിംനേഷിന്റെ മരണത്തിന് കാരണമായതെന്നാണ് ആർ.എസ്.എസിന്റെ ആരോപണം. എന്നാൽ പോലീസ് ഇത് നിഷേധിച്ചു. ജിംനേഷ് ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചതാണെന്നാണ് പോലീസ് പറയുന്നത്.

ആർ.എസ്.എസിന്റെ ആരോപണം നിഷേധിച്ച് സി.പി.എമ്മും രം​ഗത്ത് വന്നു. കഴിഞ്ഞദിവസം രാത്രി പാനുണ്ടയിൽ ആർ.എസ്.എസ്- സി.പി.എം. സംഘർഷമുണ്ടായിരുന്നു. സംഘർഷത്തിൽ പരിക്കേറ്റ സഹോദരനെ പരിചരിക്കാനായാണ് ജിംനേഷ് ആശുപത്രിയിൽ എത്തിയതെന്നും ഇതിനിടെ കുഴഞ്ഞുവീണ് മരിച്ചെന്നുമാണ് പോലീസ് പറയുന്നത്. എന്നാൽ ജിംനേഷിനെയും സി.പി.എം. പ്രവർത്തകർ മർദ്ദിച്ചിട്ടുണ്ടെന്നും ആന്തരികാവയവങ്ങൾക്കേറ്റ പരിക്കാണ് മരണത്തിന് കാരണമായതെന്നുമാണ് ആർ.എസ്.എസ്. ആരോപിക്കുന്നത്.

പിണറായി പൊലീസ് സ്റ്റേഷൻ പരിധിയിലെ പാനുണ്ടയിൽ സിപിഎം – ബിജെപി സംഘർഷത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിജെപി പ്രവർത്തകനായ സഹോദരനും ആശുപത്രിയിൽ ഉണ്ട്. സഹോദരനൊപ്പം ജിംനേഷും ആശുപത്രിയിൽ ഉണ്ടായിരുന്നു. ഗുരുദക്ഷിണ കഴിഞ്ഞു വരുന്ന വഴിയാണ് സിപിഎം ആക്രമണമുണ്ടായതെന്നാണ് ആരോപണം. പാനുണ്ടയിൽ കൊടി തോരണങ്ങൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button