നടപ്പു സാമ്പത്തിക വർഷത്തിൽ വൻ നേട്ടവുമായി ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസ്. റിപ്പോർട്ടുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ 5,360 കോടി രൂപയുടെ ലാഭമാണ് കൈവരിച്ചിട്ടുള്ളത്. മുൻ വർഷം ഇതേ കാലയളവിൽ 5,195 കോടി രൂപയായിരുന്നു ലാഭം. ഇത്തവണ 3.2 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
വരുമാനം വാർഷികാടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ 24 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ, വരുമാനം 27,986 കോടി രൂപയിൽ നിന്ന് 34,470 കോടി രൂപയായി ഉയർന്നിട്ടുണ്ട്. ഇന്ത്യക്ക് പുറമേ, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നും ഇൻഫോസിസിന് വരുമാനമുണ്ട്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഫോസിസിന്റെ മൊത്തം വരുമാനത്തിൽ അമേരിക്കയുടെ പങ്ക് 61.8 ശതമാനവും യൂറോപ്പിന്റെ പങ്ക് 25 ശതമാനവും ഇന്ത്യയുടെ പങ്ക് 2.6 ശതമാനവും മറ്റു രാജ്യങ്ങളുടേത് 10.6 ശതമാനവുമാണ്.
Also Read: പ്രായപൂർത്തിയാകാത്തയാളുടെ സമ്മതം നിയമപരമായി അപ്രസക്തമാണെന്ന് ഡല്‍ഹി ഹൈക്കോടതി
Post Your Comments