രാജ്യത്ത് പാചക വാതക സബ്സിഡിയുമായി ബന്ധപ്പെട്ടുള്ള കണക്കുകൾ പുറത്തിട്ട് കേന്ദ്ര സർക്കാർ. കഴിഞ്ഞ ഒരു വർഷത്തിനിടയിലുള്ള കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്ത് പാചക വാതക സബ്സിഡി ഇനത്തിൽ കോടിക്കണക്കിന് രൂപയാണ് വെട്ടിക്കുറച്ചത്. കേന്ദ്ര പെട്രോളിയം- പ്രകൃതി വാതക സഹമന്ത്രി രാമേശ്വർ തെലിയാണ് രേഖാമൂലമുള്ള കണക്കുകൾ പുറത്തുവിട്ടത്.
പുതിയ കണക്കുകൾ പ്രകാരം, 2019-20 സാമ്പത്തിക വർഷത്തിൽ പാചക വാതക സബ്സിഡി 24,172 കോടി രൂപയാണ് നൽകിയത്. അതേസമയം, 2021-22 ൽ ഇത് 242 കോടി രൂപയായി വെട്ടിക്കുറച്ചു. കൂടാതെ, 2021-22 കാലയളവിൽ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ വഴി നൽകിയ സബ്സിഡിയും 242 കോടി രൂപയാണ്. 2019-22 ൽ ഇത് 22,726 കോടി രൂപയായിരുന്നു. പ്രധാനമന്ത്രി ഉജ്ജ്വൽ യോജന വഴിയുള്ള സബ്സിഡി 76 കോടിയാണ് നൽകിയത്.
Also Read: വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പ് നൽകി കുവൈത്ത്
Post Your Comments