മുംബൈ: ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിന് പകരം, ശിവ സേന വിമതനായ ഏക്‌നാഥ് ഷിൻഡെ മുഖ്യമന്ത്രിയാകണമെന്ന് കനത്ത ഹൃദയത്തോടെയാണ് പാർട്ടി തീരുമാനിച്ചതെന്ന്, മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ.
സംസ്ഥാന സർക്കാരിന്റെ സുസ്ഥിരത ഉറപ്പാക്കുന്നതിനൊപ്പം, പാർട്ടിക്ക് വ്യക്തമായ സന്ദേശം നൽകേണ്ടതിനാലാണ്, ഏകനാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കി ബി.ജെ.പി മുന്നോട്ട് പോയതെന്ന് ചന്ദ്രകാന്ത് പാട്ടീൽ അവകാശപ്പെട്ടു.
‘മഹാത്മാക്കൾക്ക് ഗുഡ്നൈറ്റ്’: മാധ്യമത്തിനെതിരെയുള്ള പോര് തുടര്‍ന്ന് കെ.ടി ജലീല്‍
‘ശരിയായ സന്ദേശം നൽകുകയും സ്ഥിരത ഉറപ്പാക്കുകയും ചെയ്യുന്ന ഒരു നേതാവിനെ ഞങ്ങൾക്ക് നൽകേണ്ടതുണ്ട്. കേന്ദ്ര നേതൃത്വവും ദേവേന്ദ്ര-ജിയും, ഏകനാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചത് കനത്ത ഹൃദയത്തോടെയാണ്. ഞങ്ങൾക്ക് അതൃപ്തിയുണ്ടായെങ്കിലും തീരുമാനം അംഗീകരിക്കാൻ തീരുമാനിച്ചു. ഞങ്ങൾ സങ്കടപ്പെട്ടു. പക്ഷേ ഞങ്ങളുടെ സങ്കടം ദഹിപ്പിച്ച് ഞങ്ങൾ മുന്നോട്ട് നീങ്ങി. കാരണം, ഞങ്ങൾക്ക് വണ്ടി മുന്നോട്ട് നീക്കേണ്ടതുണ്ടായിരുന്നു,’ ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു.
ജൂൺ 30 നാണ് ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ, മഹാരാഷ്ട്രയിൽ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഏവരെയും ഞെട്ടിച്ചു കൊണ്ട് ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനെ ഉപമുഖ്യമന്ത്രിയാക്കി, ശിവ സേന വിമത നേതാവ് ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.
Post Your Comments