Latest NewsKeralaNews

ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി: അമ്മയുടെ കണ്മുന്നിൽ വെച്ച് മകൾക്ക് ദാരുണാന്ത്യം

കണ്ണൂര്‍: അമ്മയുടെ കണ്മുന്നിൽ വെച്ച് മകൾക്ക് ദാരുണാന്ത്യം. റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു. കിഷോര്‍ – ലിസി ദമ്പതികളുടെ മകള്‍ നന്ദിതയാണ് മരിച്ചത്. കണ്ണൂരില്‍ ശനിയാഴ്ച രാവിലെ 7.45-നാണ് സംഭവം. കണ്ണൂര്‍ ഭാഗത്തേക്ക് വന്ന പരശുറാം എക്സ്പ്രസാണ് കുട്ടിയെ ഇടിച്ച് തെറിപ്പിച്ചത്.

കണ്ണൂര്‍ കക്കാട് ഭാരതീയ വിദ്യാഭവനിലെ പ്ലസ് വണ്‍ വിദ്യാർത്ഥിനിയായ നന്ദിത രാവിലെ സ്‌കൂളിലേക്ക് വരികയായിരുന്നു. റെയിൽവേ ട്രാക്കിന് സമീപമെത്തിയപ്പോൾ റെയില്‍വേ ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. അമ്മയ്‌ക്കൊപ്പം കാറിലായിരുന്നു നന്ദിത ഇവിടെ എത്തിയത്. ഗേറ്റ് അടച്ചിട്ടിരിക്കുന്നത് കണ്ട പെൺകുട്ടി അമ്മയുടെ കാറിൽ നിന്നുമിറങ്ങി, ട്രാക്ക് മുറിച്ച് കടക്കാൻ ശ്രമിച്ചു. ഇതിനിടെ അപകടം.

വിദ്യാര്‍ഥിനി പാളം മുറിച്ചുകടന്നുവെങ്കിലും ബാഗ് തീവണ്ടിയില്‍ കുരുങ്ങിയാണ് അപകടമുണ്ടായത്. അമ്മയുടെ കണ്‍മുന്നിലാണ് അപകടം നടന്നത്. നന്ദിതയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലിസിയുടെ ഭര്‍ത്താവ് നേരത്തെ രോഗം ബാധിച്ച് മരിച്ചിരുന്നു. മകൾക്കൊപ്പമായിരുന്നു ലിസി കഴിഞ്ഞിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button